അതിവേഗം വ്യാപിച്ച് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ 72,330 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് അതിവേഗം വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 72,330 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന നിരക്കാണ് ഇന്നലെയുണ്ടായത്. 459 മരണവും റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്ത് 40,382 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,62,927 ആയി ഉയര്‍ന്നു. നിലവില്‍ 5,84,055 പേരാണ് ചികിത്സയില്‍ തുടരുന്നത്.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്ന വിധം വര്‍ധിക്കുകയാണ്. കൊവിഡ് രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 39,544 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഛത്തീസ്ഗഡില്‍ 4563 പേര്‍ക്കും കര്‍ണാടകയില്‍ 4000 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 243 പേരാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചത്.
അതേസയം, രാജ്യത്ത് മൂന്നാംഘട്ട കൊവിഡ് പ്രതിരോധ വാക്സിന് വിതരണത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."