HOME
DETAILS

'എന്നെ ഓര്‍ക്കാതിരുന്നതില്‍ പരിഭവമില്ല, കെ.സിയെ ഒഴിവാക്കേണ്ടിയിരുന്നില്ല' ആലപ്പുഴ മെഡി. കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന ചടങ്ങിനെ ചൊല്ലി സി.പി.എമ്മിലും പ്രതിഷേധം

  
backup
January 20 2023 | 14:01 PM

facebook-post-kc-venugopal-medical-college65

ആലപ്പുഴ: നാളെ നടക്കുന്ന മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന പരിപാടിയില്‍ നിന്നും കെ സി വേണുഗോപാലിനെ ഒഴിവാക്കേണ്ടതില്ലായിരുന്നുവെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ആദ്യാവസാനം വരെ മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ പരിഭവമില്ല. സമൂഹത്തിനു വേണ്ടിയുള്ള വികസനത്തില്‍ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട്. പരിപാടിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജയേയും ഉള്‍പ്പെടുത്താമായിരുന്നുവെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നാളത്തെ ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കില്ല.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം...

60മത് വര്‍ഷത്തിലേക്ക് നീങ്ങുന്ന അമ്പലപ്പുഴ വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ ചരിത്രത്തിലെ ആവശ്യാധിഷ്ഠിത വികസനത്തിന്റെ ഒരു സുവര്‍ണ്ണ അദ്ധ്യായം നാളെ ജനുവരി 21 ന് ബഹു: മുഖ്യമന്ത്രി സ: പിണറായി വിജയന്‍ തുറക്കുകയാണ്. പ്രധാന മന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷായോജനാപദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പങ്കാളിത്തത്തോടുകൂടി 173.18 കോടി രൂപ അടങ്കലില്‍ നിര്‍മിച്ച മനോഹരമായ പടുകൂറ്റന്‍ 6 നില മന്ദിരമാണ് പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യപ്പെടുന്നത്.9 സൂപ്പര്‍ സ്‌പെഷ്യാലിറ്റി വകുപ്പുകളാണ് ഇതില്‍ സംവിധാനം ചെയ്യുന്നത്. കാര്‍ഡിയോളജി, കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി, ന്യൂറോളജി, ന്യൂറോ സര്‍ജറി, യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്റോ ക്രൈനോളജി എന്നിവയാണവ. 1963 ല്‍ കേരളത്തില്‍ സ്ഥാപിച്ച ആദ്യത്തെ സ്വകാര്യ മെഡിക്കല്‍ കോളേജായിരുന്നു. ഇത് 1973 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു, കേരളത്തിലെ 4ആമത്തെ മെഡിക്കല്‍ കോളേജ്. ദേശീയപാതയോട് ചേര്‍ന്ന് 150 ഏക്കറിലായി തലയുയര്‍ത്തി മദ്ധ്യ തിരുവിതാംകൂറിന് മൊത്തം ആശ്രയമായി നില്‍ക്കുന്നു.


ഉദ്ഘാടനം സംബന്ധിച്ച് ചില വിവാദങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നു. ചരിത്ര സത്യങ്ങള്‍ പ്രകാശിക്കുമ്പോള്‍ വിവാദങ്ങള്‍ എന്തിന് ? 2012 ല്‍ ഈ മെഡിക്കല്‍ കോളേജിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനായി ഒരു ഗ്യാപ്പ് അനാലിസിസ് അയക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു. സ്വാഭാവികമായും അന്നത്തെ എം.പി ശ്രീ കെ.സി വേണുഗോപാലിന്റെ ശുപാര്‍ശ കത്തും ഒപ്പം ഉണ്ടായിരുന്നു. 2 വര്‍ഷത്തിന് ശേഷം 2014 ല്‍ ഡല്‍ഹിയില്‍ ആരോഗ്യ സെക്രട്ടറി വിളിച്ചുകൂട്ടിയ ചര്‍ച്ചയില്‍ ഈ റിപ്പോര്‍ട്ട് പരിഗണിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി, കേന്ദ്ര ജോയിന്റ് സെക്രട്ടറി, സംസ്ഥാന ആരോഗ്യ സെക്രട്ടറി ഇളങ്കോവന്‍ ഐ.എ.എസ്, ഇപ്പോഴത്തെ ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളും അന്നത്തെ നോഡല്‍ ഓഫീസറും ആയിരുന്ന ഡോ. ടി.കെ.സുമ എന്നിവര്‍ പങ്കെടുത്തു.

അവിടെ 200 ബെഡുകളും 50 ഐ.സി.യു ബഡുകളും 8 ഓപ്പറേഷന്‍ തീയറ്ററുകളും 9 സൂപ്പര്‍ സപെഷ്യാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളും നിര്‍മിക്കാനുള്ള പ്രോജക്ട് അംഗീകരിച്ചു. ആദ്യം 5 നിലയും പിന്നീട് 6 നിലയും നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. 120 കോടി രൂപ കേന്ദ്രവും 30 കോടി സംസ്ഥാനവും വിഹിതമായി നല്‍കണം. കൂടാതെ ഉപകരണങ്ങള്‍ വാങ്ങാനുള്ള പണം സംസ്ഥാനം നല്‍കണം. ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ കേന്ദ്രം 120 കോടിയും ഉപകരണങ്ങള്‍ അടക്കം സംസ്ഥാനം 53.18 കോടിയും അടക്കം മൊത്തം 173.18 കോടി രൂപ ചിലവഴിച്ചു.

2015 ഡിസംബര്‍ 19 ന് നിര്‍മ്മാണം ടെണ്ടര്‍ ചെയ്തു. 2016 ജൂണില്‍ നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കി. എന്നാല്‍ 2016 ഫെബ്രുവരി 20 ന് തന്നെ ശിലാസ്ഥാപനം നടത്തി. നടത്തിയത് കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ നദ്ദയായിരുന്നു (ഇപ്പോള്‍ ബി ജെ പി പ്രസിഡന്റ്). ആദ്യ ഘട്ടത്തില്‍ കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരും സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാരും ആയിരുന്നു. 2014 മുതല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരാണ് . 2016 മെയ് മുതല്‍ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരുമാണ്. നിര്‍മാണ സമയത്തു ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ആയിരുന്നു. വര്‍ക്ക് അവാര്‍ഡ് ചെയ്തതും പണം നല്‍കിയതും പണി പൂര്‍ത്തിയാക്കിയതും എല്‍.ഡി.എഫ് സര്‍ക്കാരാണ്. കോവിഡ് വ്യാപനം മൂലം 2 വര്‍ഷത്തോളം പ്രവൃത്തി പുരോഗമിക്കുന്നതിന് തടസ്സമുണ്ടായി.

എല്ലാ സര്‍ക്കാരുകളുടെയും കാലത്ത് ഞാന്‍ ഇവിടുത്തെ എം.എല്‍.എയും, പ്രവൃത്തി ആരംഭിച്ച കാലത്ത് പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. ആദ്യ ഘട്ടങ്ങളില്‍ ശ്രീ കെ.സി.വേണുഗോപാല്‍ എം.എല്‍.എയും പിന്നെ എം.പിയും ആയിരുന്നു. 2019 മുതല്‍ സ: എ.എം.ആരിഫ് ആണ് എം.പി. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ സ: എച്ച്.സലാം ആണ് എം.എല്‍.എ.കരാര്‍ ഒപ്പിട്ടതും പണം അനുവദിച്ചതും പണി ധൃതഗതിയില്‍ നടത്തിയതും കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. ആരോഗ്യ മന്ത്രി സ: ഷൈലജ യോടൊപ്പം ഞാന്‍ മുന്നില്‍ ഉണ്ടായിരുന്നെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. നിലവിലെ ഇപ്പോള്‍ തുറക്കുന്ന സമുച്ചയത്തിന്റെ നിര്‍മ്മാണ വികസന പ്രവര്‍ത്തനങ്ങളില്‍ മന്ത്രി ഷൈലജ നല്ല താല്പര്യം കാണിച്ചത് പോലെ തന്നെ പറയേണ്ടതാണ് 2007 ജനുവരി 1 ന് ആലപ്പുഴ ടൗണില്‍ ശ്വാസം മുട്ടി കിടന്ന ആലപ്പുഴ മെഡിക്കല്‍ കോളേജിനെ ഇപ്പോളുള്ള വണ്ടാനത്തേക്ക് മാറ്റി സ്ഥാപിച്ചത്. അന്നത്തെ ആരോഗ്യമന്ത്രി സ: ശ്രീമതി ടീച്ചറും, ബഹു: മുഖ്യമന്ത്രി സ: വി.എസ്സും, മന്ത്രിയും എം.എല്‍.എയുമായ എന്നോടൊപ്പം ഈ ഉദ്യമത്തില്‍ പാറപോലെ ഉറച്ചുനിന്നിരുന്നു എന്ന ചരിത്ര സത്യം ഇവിടെ രേഖപ്പെടുത്താതെ വയ്യ. അതിന് മുമ്പ് എത്രയോ സമരങ്ങള്‍ മെഡിക്കല്‍ കോളേജ് വണ്ടാനത്തേക്ക് മാറ്റാനായി നടന്നുവെന്നതും ഓര്‍ത്തുപോകുന്നു. പാര്‍ട്ടി ഭാരവാഹി എന്ന നിലയില്‍ അതിലെല്ലാം ഞാനുമുണ്ടായിരുന്നു.

ഇതിനായി പ്രവര്‍ത്തിച്ച ചിലരെ പരിപാടിയില്‍ നിന്നും ഒഴിവാക്കി (കെ.എസി.വേണുഗോപാല്‍) എന്ന് മാധ്യമങ്ങള്‍ പരാതിപ്പെടുന്നു. ഒഴിവാക്കേണ്ട കാര്യമില്ലായിരുന്നു. ഷൈലജ ടീച്ചറേയും ഉള്‍പ്പെടുത്താമായിരുന്നു. ആദ്യവസാനം മുന്നില്‍ നിന്ന എന്നെ ഓര്‍ക്കാതിരുന്നതില്‍ എനിക്ക് പരിഭവമില്ല. ജനോപകാരമായ സമൂഹത്തിനു വേണ്ടിയുള്ള വികസനങ്ങളില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതിനുള്ള ചാരിതാര്‍ഥ്യമാണുള്ളത്. ചരിത്ര നിരാസം ചില ഭാരവാഹികള്‍ക്ക് ഏറെ ഇഷ്ടപെട്ട മാനസിക വ്യാപാരമാണ്. അതുകൊണ്ട് ചരിത്രം ഇല്ലാതാകില്ല. അത് തുടര്‍ച്ചയാണ്, പുരോഗമനമാണ്. History is progress അതാണ് ആധുനിക ചരിത്ര മതം. ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ ഞാന്‍ പറഞ്ഞിരുന്നു, വഴിയരികില്‍ വെക്കുന്ന ഫ്‌ലെക്‌സുകളിലല്ല ജനഹൃദയങ്ങളില്‍ രൂപപ്പെടുന്ന ഫ്‌ലെക്‌സുകളാണ് പ്രധാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago