HOME
DETAILS
MAL
ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍ ഐഒഎ നടപടി; അന്വേഷണത്തിന് ഏഴംഗ സമിതിയെ നിയോഗിച്ച് ഒളിമ്പിക്‌സ് അസോസിയേഷന്‍
backup
January 20 2023 | 17:01 PM
ന്യുഡല്‍ഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ ഒളിമ്പിക് അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. മേരി കോം, ഡോല ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്. സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെഡറേഷന്‍ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ഗുസ്തി താരങ്ങള്‍ അറിയിച്ചു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ സമവായ നീക്കം തുടങ്ങിയിരുന്നു. ഗുസ്തി ഫേഡറേഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ നേരില്‍ കാണുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."