പിടികൊടുക്കാതെ പി.ടി സെവന്‍; കാട്ടാന ഉള്‍ക്കാട്ടിലേക്ക് നീങ്ങി, ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു
പാലക്കാട്: പാലക്കാട് ധോണിയില്‍ ഇറങ്ങുന്ന കാട്ടുകൊമ്പന്‍ പാലക്കാട് ടക്‌സര്‍ സെവന്‍ (പിടി 7) ഉള്‍വനത്തിലേക്ക് നീങ്ങിയതോടെ മയക്കുവെടി വെക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.
52 ഉദ്യോഗസ്ഥരും മൂന്ന് കുങ്കിയാനകളും അടക്കം വന്‍ സന്നാഹങ്ങളൊരുക്കിയിട്ടും പിടി സെവന്‍ പിടികൊടുത്തില്ല.
അതിരാവിലെ തന്നെ ആര്‍ആര്‍ടി സംഘം നിരീക്ഷണ വലയത്തിലാക്കിയെങ്കിലും ആന പതിയെ ഉള്‍ക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായി. ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചതോടെ മൂന്ന് കുങ്കിയാനകളെയും തിരിച്ചു എത്തിച്ചു.
പാലക്കാട് ടസ്‌കര്‍ സെവന്‍ നാല് വര്‍ഷമായി ജനവാസ മേഖലയില്‍ ഇറങ്ങുന്നു. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമന്‍ ആണ് കൊല്ലപ്പെട്ടത്. 2022 നവംബര്‍ മുതല്‍ ഇടവേളകള്‍ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ കാട്ടുകൊമ്പന്‍ പതിവായി എത്താറുണ്ട്. പാടം കതിര് അണിഞ്ഞാല്‍ കാട് ഇറങ്ങുന്നത് പതിവാണ്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകള്‍ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കാട്ടുകൊമ്പന്റെ വരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."