HOME
DETAILS

ക്ഷേത്ര നടത്തിപ്പിന് പിരിവ്: പൊലിസ് സേനയില്‍ അമര്‍ഷം

  
backup
March 24 2022 | 07:03 AM

kerala-police-calicut2342134

സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് പൊലിസ് നിയന്ത്രണത്തിനുള്ള ക്ഷേത്രത്തിന്റെ നടത്തിപ്പിനായി സേനാംഗങ്ങളില്‍ നിന്ന് പണം പിരിക്കാനുള്ള നിര്‍ദേശം വിവാദത്തില്‍. കോഴിക്കോട് സിറ്റി പൊലിസിന്റെ പരിപാലനത്തിലുള്ള മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് സിറ്റി പൊലിസ് മേധാവിയുടെ ഓഫിസ് വിചിത്രമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ക്ഷേത്ര ഫണ്ടിലേക്ക് കുടിശ്ശികയുള്ള തുകയടക്കം പിരിച്ചുനല്‍കാന്‍ സ്റ്റേഷന്‍ ചുമതല വഹിക്കുന്ന സി.ഐ ഉള്‍പ്പെടെയുള്ള സ്റ്റേഷന്‍ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയതാണ് സേനാംഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായത്. മതപരമായ ചിഹ്നങ്ങള്‍ പോലും ഉപയോഗിക്കുന്നതിനു വിലക്കുള്ള സംസ്ഥാന പൊലിസ് സേനയിലാണ് ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ക്ഷേത്ര നടത്തിപ്പും അതിനായുള്ള പിരിവും നടക്കുന്നത്.

വര്‍ഷങ്ങളായി സിറ്റി പൊലിസാണ് ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് മുതലക്കുളം ക്ഷേത്രം പരിപാലിക്കുന്നത്. സിറ്റി പരിധിയിലെ സി.പി.ഒ മുതല്‍ മുകളിലോട്ടുള്ള എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും മാസം 20 രൂപ ഈടാക്കിയാണ് ക്ഷേത്രപരിപാലനം നടത്തുന്നത്. ജീവനക്കാരുടെ സാലറി അക്കൗണ്ടില്‍ നിന്നും ക്ഷേമ ഫണ്ടുകള്‍ പിരിച്ചെടുക്കുന്നത് സ്വകാര്യ ബാങ്കിനെ ഏല്‍പിച്ചത് വിവാദമാവുകയും പൊലിസുകാര്‍ പരസ്യമായി രംഗത്തുവരികയും പദ്ധതി പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേത്രപിരിവ് ശമ്പളത്തില്‍ നിന്നും പിടിച്ചിരുന്നില്ല. അതിനാലാണ് കുടിശ്ശിക തുക കൂടി സ്‌റ്റേഷന്‍ മേധാവിമാര്‍ നേരിട്ട് പിരിക്കണമെന്ന് നിര്‍ദേശിച്ചത്.

എല്ലാമാസവും 15നകം തുക സിറ്റി പൊലിസ് മേധാവിയുടെ ഓഫിസില്‍ എത്തിക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്. ഓഫിസര്‍മാര്‍ നേരിട്ടെത്തി പണം പിരിക്കുന്നത് അംഗീകരിക്കാനാകിലെന്നാണ് പൊലിസുകാരുടെ നിലപാട്. ക്കാന്‍ പല പൊലിസുകാരും തയാറായിട്ടില്ല. ജില്ലയിലെ 3300 പൊലിസുകാരില്‍ നിന്നും 20 രൂപ ഈടാക്കുമ്പോള്‍ 7.92 ലക്ഷം രൂപയാണ് ഓരോവര്‍ഷവും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം. ക്ഷേത്രത്തിനായുള്ള ഔദ്യോഗികമായി പണം പിരിക്കുന്നതില്‍ സേനയില്‍ അമര്‍ഷമുണ്ടെങ്കിലും സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ ഭയന്ന് ആരും പരസ്യമായി പ്രതികരിക്കാറില്ല. വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്നവരും നിരീശ്വരവാദികളും ഉള്‍പ്പെടുന്ന പൊലിസ് സേനയില്‍ ഇവരില്‍ നിന്നെല്ലാം പണം ഈടാക്കുകയെന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പൊലിസുകാര്‍ പറയുന്നു. വിശ്വസിയാണോ അല്ലയോ എന്നെല്ലാം ഒരു ഓഫിസര്‍ മുമ്പാകെ വെളിപ്പെടുത്തേണ്ടതായി വരുന്നത് സ്വകാര്യതക്കെതിരാണെന്നും പൊലിസുകാര്‍ ചൂണ്ടിക്കാട്ടുന്നു.

മുതലക്കുളം ക്ഷേത്രത്തിന്റെ പരിപാലനം പൊലിസ് ഏറ്റെടുത്തത് മുതല്‍ വിവാദങ്ങളും ഉയര്‍ന്നിരുന്നു. നഗരത്തിലെ മറ്റ് ആരാധനാലയങ്ങള്‍ക്കൊന്നും ലഭിക്കാത്ത പൊലിസ് സുരക്ഷയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്ര ആവശ്യത്തിനായി എ.ആര്‍ ക്യാംപിലെ പൊലിസുകാരെ ആദ്യഘട്ടത്തില്‍ നിയോഗിക്കുന്നത് പതിവായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം 12 പൊലിസുകാരെവരെ ഇവിടെ നിയോഗിച്ചിരുന്നു. അന്ന് വിവാദമായപ്പോള്‍ ഇവരെ പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ രണ്ട് പൊലിസുകാരെയാണ് ഇവിടെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago