അസമില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ ഇ.വി.എം മെഷീന്‍; വീഡിയോ
ദിസ്പുര്‍: ബി.ജെ.പി വീണ്ടും ഇ.വി.എം വിവാദത്തില്‍. അസം നിയമസഭയിലേക്ക് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന് മണിക്കൂറുകള്‍ക്കകം ബി.ജെ.പി എം.എല്‍.എയുടെ കാറില്‍നിന്ന് ഇ.വി.എം (ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍) പിടികൂടി. പാതാര്‍കണ്ടി ബി.ജെ.പി എം.എല്‍.എ കൃഷ്‌ണേന്ദു പാലിന്റെ കാറിലാണ് ഇ.വവി.എം കണ്ടെത്തിയത്. കാറില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഇ.വി.എം.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അസം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ അദാനു ഭുയാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പാതാര്‍കണ്ടിയില്‍ സ്ഥിതിഗതികള്‍ കടുത്തതാണെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
AS 10B 0022 രജിസ്‌ട്രേഷന്‍ നമ്പറിലെ വെളുത്ത സ്‌കോര്‍പിയോയില്‍ പെട്ടിയിലാക്കിയ ഇ.വി.എം വെച്ചിരിക്കുന്നത് വിഡിയോയില്‍ കാണാം. ബി.ജെ.പി എം.എല്‍.എ കൃഷ്‌ണേന്ദു പാലിന്റെ വാഹനമാണിതെന്ന് തടിച്ചുകൂടിയ ജനങ്ങള്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.
സംഭവത്തില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എം.പിമാരടക്കം നിരവധി നേതാക്കളും പ്രമുഖരും പ്രതിഷേധവുമായെത്തി.
Breaking : Situation tense after EVMs found in Patharkandi BJP candidate Krishnendu Paul’s car. pic.twitter.com/qeo7G434Eb
— atanu bhuyan (@atanubhuyan) April 1, 2021
ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് കമീഷന്‍ നിലപാടുകള്‍ സ്വീകരിക്കുന്നതിനെതിരെ രാജ്യത്ത് വിമര്‍ശനം ശക്തമായിരുന്നു. സംഭവത്തില്‍ ബി.ജെ.പിയോ തെരഞ്ഞെടുപ്പ് കമീഷനോ പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."