HOME
DETAILS
MAL
രാജ്യത്ത് ഇന്നലെ മാത്രം 80,000ത്തിലധികം കൊവിഡ് കേസുകള്‍: ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്: ചികിത്സയിലുള്ളവര്‍ ആറുലക്ഷം കവിഞ്ഞു
backup
April 02 2021 | 04:04 AM
ന്യൂഡല്‍ഹി; രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ഇന്നലെ മാത്രം 81,466 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,23,03,131 ആയി ഉയര്‍ന്നു. മഹാരാഷ്ട്ര ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നത് ആശങ്കയിക്കിടയാക്കുന്നു.
ഇന്നലെ മാത്രം 469 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,63,369 ആയി ഉയര്‍ന്നു. നിലവില്‍ 6,14,696 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 24 മണിക്കൂറിനിടെ 50,356 പേരാണ് രോഗമുക്തി നേടിയത്.
https://twitter.com/ANI/status/1377834717781757959
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."