HOME
DETAILS
MAL
കെ- റെയില്‍: പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
backup
March 24 2022 | 07:03 AM
ന്യൂഡല്‍ഹി: സംസ്ഥാനത്തും രാജ്യതലസ്ഥാനത്തും സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
ചീഫ് സെക്രട്ടറിക്കും ജോണ്‍ ബ്രിട്ടാസ് എംപിക്കും ഒപ്പമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാനെത്തിയത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി തിരികെ കേരളാഹൗസിലെത്തി. അദ്ദേഹം വൈകിട്ട് മാധ്യമങ്ങളെ കാണും.
സില്‍വര്‍ലൈനെതിരായ സമരം ശക്തമാകുമ്പോള്‍ കേന്ദ്രാനുമതി വേഗത്തിലാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തില്‍ വ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ സമരം ഡല്‍ഹിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് യുഡിഎഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."