അസമില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാറില്‍ ഇ.വി.എം മെഷീന് കണ്ടെത്തിയ സംഭവം: കൃത്രിമം നടത്തി ജയിക്കാനുള്ള നീക്കമെന്ന് കോണ്‍ഗ്രസ്, നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി
ഗുവാഹത്തി: അസമില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന് കണ്ടെത്തിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. സംഭവം ഗുരുതരമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. സംഭവത്തില്‍ തെരഞ്ഞെടുപ്പ കമ്മിഷന് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
https://twitter.com/priyankagandhi/status/1377821932297412610
ഗുവാഹത്തിയിലെ മാധ്യമപ്രവര്ത്തകന് അതനു ബുയാന് ഇ.വി.എം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബി.ജെ.പി നേതാവിന്റെ സ്വകാര്യ വാഹനത്തില്‍ കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു ജയിക്കാനാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. ഇന്നലെ രാത്രിയാണ് ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്തുപാലിന്റെ കാറില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാരാണ് കാര്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."