HOME
DETAILS

ബി.ജെ.പിയുടെ ക്രിസ്ത്യന്‍ അജന്‍ഡകള്‍

  
backup
April 03 2021 | 04:04 AM

6545-2021-april


ദിവസങ്ങള്‍ക്ക് മുന്‍പ്, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ ഒ. രാജഗോപാലിനോട് 'ഇന്ത്യന്‍ എക്‌സ്പ്രസ്' പ്രതിനിധി നടത്തിയ അഭിമുഖത്തിലെ ചെറിയ ഭാഗം ഏറെ രസകരവും അതിശയിപ്പിക്കുന്നതുമായിരുന്നു. ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പി ജനകീയമാകുമ്പോഴും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ അതേ പാര്‍ട്ടിക്ക് എന്തുകൊണ്ട് വേരോട്ടം ലഭിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം. മറുപടി ഇങ്ങനെയായിരുന്നു: 'കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. രണ്ട് കാരണങ്ങളാണ് ഞാന്‍ അതിനു കാണുന്നത്. ഒന്നാമത്തേത്, കേരളത്തിന് തൊണ്ണൂറ് ശതമാനം സാക്ഷരതയുണ്ട് എന്നതുതന്നെയാണ്. കേരളീയര്‍ ചിന്തിക്കുന്നവരും വിമര്‍ശനാത്മകമായി കാര്യങ്ങളെ സമീപിക്കുന്നവരുമാണ്. അത് ഒരു തടസമായിട്ടുതന്നെ കാണുന്നു. രണ്ടാമത്തേത് , അമ്പത്തിയഞ്ച് ശതമാനം ഹിന്ദു ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് നാല്‍പത്തിയഞ്ച് ശതമാനം ന്യൂനപക്ഷ സമൂഹങ്ങളാണ് ജീവിക്കുന്നത്. അതുകൊണ്ട് ഓരോ തെരഞ്ഞെടുപ്പിലും ഇത് പ്രധാന ഘടകമായി വരികയും ചെയ്യുന്നുണ്ട് '.


രാജഗോപാലന്റെ പ്രസ്താവനയിലെ രണ്ടാമത്തെ കാരണത്തെ ന്യൂനപക്ഷ പ്രീണനത്തിലൂടെയും വര്‍ഗീയ ധ്രുവീകരണത്തിലൂടെയും മറികടക്കാനാണ് ബി.ജെ.പി കേരളത്തില്‍ ശ്രമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അത്തരം ധ്രുവീകരണ ശ്രമങ്ങള്‍ നേതാക്കളുടെ ഭാഗത്തുനിന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ആരംഭിച്ചിരുന്നു. പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമുദായങ്ങളെ പാര്‍ട്ടിക്ക് അനുകൂലമായി ഏകീകരിക്കുകയെന്ന നയം ഇതിന്റെ ഭാഗമായിരുന്നു. പ്രസ്തുത വോട്ടുമാറ്റത്തിന് കഴിഞ്ഞ കാലങ്ങളില്‍ അവരുടെ നീക്കങ്ങള്‍ക്ക് ശക്തിയേകിയ നിരവധി ഘടകങ്ങളുണ്ട്. ഒന്നാമതായി, ചരിത്രപരമായി തന്നെ ഏറെ പിന്നില്‍ നില്‍ക്കുന്ന മുസ്‌ലിംകളേക്കാള്‍ ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ അവര്‍ വാഗ്ദാനം ചെയ്യുന്നു. പ്രത്യേകിച്ച്, ന്യൂനപക്ഷ ബോര്‍ഡുകളുടെ സാരഥ്യം സഭാ നേതാക്കള്‍ക്ക് നല്‍കാനുള്ള വാഗ്ദാനം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ട്. കൂടാതെ, യു.ഡി.എഫ് - എല്‍.ഡി.എഫ് മുന്നണികളേക്കാള്‍ എന്‍.ഡി.എയുടെ കാലത്ത് ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് ക്ഷേമപരമായ ജീവിതമാണ് ഉണ്ടായതെന്ന പ്രതീതി സൃഷ്ടിക്കുന്നു. മുസ്‌ലിംവിരുദ്ധ കലാപങ്ങളും അക്രമങ്ങളും രാജ്യത്ത് തുടര്‍ക്കഥയാകുമ്പോഴും ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടില്ലെന്ന് പ്രചാരണമായിരുന്നു അതിന്റെ കാതല്‍. എന്നാല്‍ ഈ പ്രചാരണം ചരിത്രപരമായ വസ്തുതകള്‍ക്ക് വിരുദ്ധമായിരുന്നുവെന്നതാണ് ഏറെ കൗതുകകരം. അതോടൊപ്പം അണിയറയില്‍ ബി.ജെ.പി ശക്തമായ നീക്കങ്ങളാണ് നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ അനുകൂല സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ആലോചന കേരളാ നേതൃത്വം നേരത്തേ തുടങ്ങിയിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൊച്ചിയിലെ കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലിന്റെ ആസ്ഥാനം സന്ദര്‍ശിക്കുകയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ട് സംസാരിച്ചതും പ്രധാനമന്ത്രി തന്നെ സഭകള്‍ക്കിടയിലെ തര്‍ക്കങ്ങളിലിടപെട്ടതും ഇതിന്റെ ഭാഗമാണ്.


സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ശക്തമായ സ്വാധീനമുള്ള കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫ് മുന്നണിക്കെതിരേ കാസ (ഇവൃശേെശമി അീൈരശമശേീി മിറ അഹഹശമിരല ളീൃ ടീരശമഹ അരശേീി) പോലെയുള്ള സംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ ഇതിന്റെ ഭാഗമാണ്. മുസ്‌ലിം ലീഗിന്റെ ആധിപത്യം യു.ഡി.എഫില്‍ ശക്തമാകുന്നുവെന്നും മുസ്‌ലിംകള്‍ക്ക് അനര്‍ഹമായി ഫണ്ട് വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പ് സമയത്തും അല്ലാതെയും ബി.ജെ.പി നടത്തുന്ന ലൗ ജിഹാദ്, മുസ്‌ലിം ജനസംഖ്യാ പെരുപ്പം എന്നിവയുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജവാര്‍ത്തകള്‍ ഏറ്റെടുക്കുന്നതില്‍ അവര്‍ മുന്നില്‍നിന്നു. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞത് കേരളത്തില്‍ ബി.ജെ.പി വന്നാല്‍ യു.പി മോഡല്‍ ലൗ ജിഹാദ് വിരുദ്ധ നിയമം നടപ്പാക്കുമെന്നായിരുന്നു.


ജനുവരിയില്‍ കൊച്ചിയിലെ സീറോ മലബാര്‍ സിനഡ് പുറത്തുവിട്ട കുറിപ്പിലെ പ്രധാന ആരോപണം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മുസ്‌ലിംകള്‍ വശീകരിച്ച് മതം മാറ്റുന്നുണ്ടെന്നായിരുന്നു. ലൗ ജിഹാദ് ഒരു വ്യാജനിര്‍മിതിയാണെന്ന് പരമോന്നത കോടതി പലയാവര്‍ത്തി പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് കാലത്ത് ധ്രുവീകരണ തന്ത്രമായിട്ട് ഇതിനെ ഉപയോഗിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രസ്തുത വാദങ്ങളെ പൊളിച്ചുകളയുന്നതാണ് കോഴിക്കോട് ആസ്ഥാനമാക്കിയുള്ള മീഡിയ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ പുറത്തിറക്കിയ പഠനം. 2011 മുതല്‍ 2017 വരെ നടന്ന മതം മാറ്റങ്ങളില്‍ 4968 പേരും അഥവാ അറുപത് ശതമാനം ഹിന്ദു മതവിഭാഗത്തിലേക്കായിരുന്നു പരിവര്‍ത്തനം നടത്തിയത്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ക്രിസ്ത്യന്‍ മതവിശ്വാസികളുടെ വോട്ട് സ്ഥാനാര്‍ഥി വിജയങ്ങളില്‍ പ്രബലഘടകമായി നിലനിന്നിരുന്നു. 2004ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി തോമസ് മൂവാറ്റുപുഴ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചത് മത നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതൊക്കെ സംഘ്പരിവാര്‍ ഉയര്‍ത്തിപ്പിടിച്ച പ്രത്യയശാസ്ത്രപരമായ അപകടത്തെ ഭാഗികമായി അദൃശ്യവല്‍ക്കരിക്കുകയും ക്രിസ്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് ഒത്തുപോവല്‍ സാധ്യമായ കൂട്ടരാണ് ബി.ജെ.പിയെന്ന വ്യാജ ധാരണ സൃഷ്ടിക്കുകയും ചെയ്തിരുന്നു.


കാവിരാഷ്ട്രീയത്തിലെ
ക്രൈസ്തവവിരുദ്ധ നീക്കങ്ങള്‍


വാസ്തവത്തില്‍ കേരളത്തിലെന്നല്ല ഇന്ത്യയിലെ തന്നെ എത്ര ശതമാനം ക്രൈസ്തവ വിഭാഗങ്ങളാണ് എന്‍.ഡി.എ മുന്നണിയോട് കൂറ് പുലര്‍ത്തുന്നത്? അവരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കുന്ന പ്രധാനഘടകങ്ങള്‍ എന്തൊക്കെയാണ്? ബി.ജെ.പിയെ രാഷ്ട്രീയപ്പാര്‍ട്ടി എന്നതിലപ്പുറം പ്രത്യേക പ്രത്യയശാസ്ത്രരൂപമുള്ള സംഘടനാ സംവിധാനമായിട്ടാണോ അവര്‍ വിലയിരുത്തുന്നത്? ഈ ചോദ്യങ്ങള്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഉന്നയിക്കുമ്പോള്‍ കൂടുതല്‍ ദുരൂഹതകള്‍ നിറഞ്ഞ ഉത്തരങ്ങളിലേക്കായിരിക്കും നമ്മള്‍ എത്തിച്ചേരുന്നത്.


ഇന്ത്യയിലെ മതന്യൂനപക്ഷം എന്ന നിലയില്‍ പരിരക്ഷ ലഭിക്കേണ്ട ജനവിഭാഗങ്ങളിലൊന്നാണ് ക്രൈസ്തവ വിശ്വാസികള്‍. മിഷണറി പ്രവര്‍ത്തനവും സാമൂഹികപുരോഗതിയും ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന ഒത്തിരി ക്രൈസ്തവ സംഘങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. എന്നാല്‍, 1998ന് ശേഷം അല്ലെങ്കില്‍ 2014ന് ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലെത്തിയശേഷം വിശ്വാസസ്വാതന്ത്ര്യവും ജീവിതസുരക്ഷയും ലഭിച്ച സമുദായമായി ക്രൈസ്തവ മതസമൂഹത്തെ നമുക്ക് കാണാനാകുമോ? 1998ല്‍ എന്‍.ഡി.എ അധികാരത്തിലേറിയത് മുതലാണ് ഇന്ത്യയില്‍ പ്രകടമായ ക്രിസ്ത്യന്‍ വിരുദ്ധ ഹിംസകള്‍ ആരംഭിക്കുന്നത്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍, രാഷ്ട്രീയ സ്വയംസേവക് സംഘ് തുടങ്ങിയ സംഘടനകളായിരുന്നു പ്രസ്തുത ഹിംസകള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. നാഷണല്‍ കമ്മിഷന്‍ ഫോര്‍ മൈനോരിറ്റീസ് (എന്‍.സി.എം) വര്‍ഷംതോറും നടത്തുന്ന റിപ്പോര്‍ട്ടില്‍ നൂറിലേറെ ക്രിസ്ത്യന്‍വിരുദ്ധ അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് 1997ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 27 ക്രിസ്ത്യന്‍വിരുദ്ധ ഹിംസകളാണെങ്കില്‍ 2000ത്തില്‍ അത് 216 ആയി ഉയര്‍ന്നിരുന്നു. കൂടാതെ 2014 നും 2019നും ഇടയില്‍ ആയിരത്തിലേറെ അക്രമങ്ങള്‍ നടന്നതായി (എ.ഡി.എഫ്) റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1998ല്‍ ഗുജറാത്തിലെ ഡാങ്ക് ജില്ലയില്‍ 22 ലേറെ ചര്‍ച്ചുകള്‍ അഗ്നിക്കിരയാക്കിയത്, 1999ല്‍ ഒഡിഷയിലെ റണലൈ ഗ്രാമത്തില്‍ 2000ത്തിലേറെ സംഘ്പരിവാര്‍ അനുയായികള്‍ 157 ക്രിസ്ത്യന്‍ വീടുകള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തത്, 2008 ഓഗസ്റ്റില്‍ ഒഡിഷയിലെ കാന്ദമലില്‍ 395 ഓളം ചര്‍ച്ചുകള്‍ തകര്‍ത്തത് - ഇതൊക്കെ സംഘ്പരിവാര്‍ സംഘടനകള്‍ ഇന്ത്യയില്‍ അഴിച്ചുവിട്ട ക്രിസ്ത്യന്‍വിരുദ്ധ ഹിംസകളുടെ രേഖകളാണ്. കഴിഞ്ഞ മാര്‍ച്ച് 19ന് ത്സാന്‍സിയില്‍വച്ച് നാല് കന്യാസ്ത്രീകളെ അക്രമിച്ചതും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരായിരുന്നു. മേല്‍ സൂചിപ്പിച്ച ഹിംസകളുടെ മുഴുവന്‍ പശ്ചാത്തലം ക്രിസ്ത്യാനിയായിരിക്കുകയെന്നത് ഭാരതത്തില്‍ സമ്പൂര്‍ണ ഹിന്ദുവിന് ഭീഷണിയാണെന്ന ഹിന്ദുത്വ വിചാരങ്ങളില്‍നിന്ന് ഉടലെടുക്കുന്നതാണ്.


സംഘ്പരിവാര്‍ കാലത്ത് മുസ്‌ലിംവിരുദ്ധ വിഷയവും അപരത്വവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ദൃശ്യത ലഭിച്ച വിഷയവുമായതുപോലെ ബി.ജെ.പി കാലത്തെ ക്രിസ്ത്യന്‍വിരുദ്ധത എന്തുകൊണ്ട് ചര്‍ച്ചാ വിഷയമാകുന്നില്ലെന്ന് ഓര്‍ക്കണം. മതന്യൂനപക്ഷമാണെങ്കിലും മോദിക്ക് കീഴില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്ന വ്യാജബോധം സംഘ്പരിവാര്‍ ശക്തികള്‍ ക്രിസ്ത്യന്‍ വിശ്വാസികളിലുണ്ടാക്കിയതുകൊണ്ടാണോ? അല്ലെങ്കില്‍ നിലവില്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ക്രിസ്ത്യന്‍ അനുകൂല വാഗ്ദാന പെരുമഴയില്‍ സഭാ നേതൃത്വങ്ങള്‍ക്ക് കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണോ? ഈ ആശങ്കകള്‍ക്കിടയിലും ആകെയുള്ള പ്രതീക്ഷ ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നേതാക്കളില്‍ ചിലര്‍ പ്രസ്തുത വിഷയങ്ങളെ തള്ളിപ്പറഞ്ഞ് ബി.ജെ.പിയുടെ ഗൂഢപ്രചാരണങ്ങള്‍ക്കെതിരേ അണിനിരന്നുവെന്നതാണ്. കേരളത്തിലെ ലൗ ജിഹാദ് സംഭവങ്ങള്‍ ഗൗരവമായി അന്വേഷക്കേണ്ടതാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ലൗ ജിഹാദ് എന്ന പദപ്രയോഗം സംഘ്പരിവാര്‍ സംഘടനകളുടെ കേവല ഭാവനാ സൃഷ്ടിയാണെന്നായിരുന്നു യാക്കോബായ സഭ നിരണ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പ്രതികരിച്ചത്. യു.പി മോഡല്‍ ലൗ ജിഹാദ് വിരുദ്ധ നിയമനിര്‍മാണം ബി.ജെ.പി പ്രകടനപത്രികയുടെ ഭാഗമാവുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കെ. സുരേന്ദ്രന്‍ പറഞ്ഞപ്പോള്‍, പ്രസ്തുത പ്രസ്താവനയെ പരസ്യമായി തള്ളിപ്പറഞ്ഞത് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസായിരുന്നു. ജനയുഗം ദിനപത്രത്തില്‍ അദ്ദേഹം തന്നെ എഴുതിയ 'മനുഷ്യര്‍ പരസ്പരം പ്രേമിക്കട്ടെ, കുടുംബങ്ങളുണ്ടാകട്ടെ' എന്ന ലേഖനം ഏറെ ശ്രദ്ധേയമായിരുന്നു.


അതേസമയം, ബി.ജെ.പിയുടെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാവാനും അവരുടെ ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളെ കൊഴുപ്പിക്കാനും ശ്രമിക്കുന്ന ക്രൈസ്തവ സഭാ നേതാക്കളും ഇന്ന് ഈ കേരളത്തിലുണ്ട്. ബി.ജെ.പിക്ക് വിധേയരാവുന്ന ക്രൈസ്തവ വിഭാഗങ്ങള്‍ തങ്ങളുടേതായ സമുദായ കൂറിനോടൊപ്പം സംഘ്പരിവാര്‍ നടത്തുന്ന ന്യൂനപക്ഷ പ്രീണനങ്ങളെക്കുറിച്ച് സദാ ജാഗരൂകരാകേണ്ടതുണ്ട്. ഹിന്ദുത്വഫാസിസത്തിന്റെ ക്രൈസ്തവവിരുദ്ധ നീക്കങ്ങള്‍ മുസ്‌ലിംകള്‍ ഇന്ത്യയിലുള്ള കാലത്തോളം പരോക്ഷമായി തന്നെ തുടരും. ഇപ്പോള്‍ പ്രഖ്യാപിത പൊതുശത്രു മുസ്‌ലിമാണെങ്കില്‍ രണ്ടാമത് ക്രിസ്ത്യന്‍ ജനവിഭാഗം തന്നെയായിരിക്കും. അതിന്റെ അടയാളമാണ് നാള്‍ക്കുനാള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍. കേരളത്തിലെ ചില ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രസ്താവനകളും പ്രചാരണങ്ങളും കൂടിക്കാഴ്ചകളും നടത്തുന്നത് ഹിന്ദുത്വ ഫാസിസത്തിന്റെ ആസൂത്രിത പദ്ധതികളെ ചരിത്രപരമായി മനസിലാക്കിയിട്ട് തന്നെയാണോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടതാണ്.


1983 മാര്‍ച്ചില്‍ നിലയ്ക്കല്‍ മഹാദേവക്ഷേത്രത്തിനടുത്ത് ക്രിസ്ത്യന്‍ ചര്‍ച്ച് നിര്‍മിക്കാനുള്ള ശ്രമം നടന്നപ്പോള്‍ പള്ളി അനുവദിക്കില്ലെന്ന് പറഞ്ഞ് സമരത്തിനിറങ്ങിയത് ഹിന്ദു സംഘടനാ നേതാക്കളായ സത്യാനന്ദ സരസ്വതിയും കുമ്മനം രാജശേഖരനുമായിരുന്നു. അന്ന് രണ്ട് ചര്‍ച്ചുകള്‍ക്ക് നേരെയാണ് ബോംബാക്രമണമുണ്ടായത്. ഈ സംഭവം ഇവിടെ ഉദ്ധരിക്കുന്നത് ബി.ജെ.പി എന്ന രാഷ്ട്രീയപ്പാര്‍ട്ടി ക്രൈസ്തവരോട് ഐക്യപ്പെട്ട് നില്‍ക്കുന്നതാണെന്ന ബോധം ഏറെ അപകടം നിറഞ്ഞതാണെന്ന് സൂചിപ്പിക്കാനാണ്. ദിവസങ്ങള്‍ മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ ഹിന്ദു ഐക്യവേദിയുടെ നേതാവായ ആര്‍.വി ബാബുവിന്റെ ആരോപണം 2005 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഞ്ഞൂറ് കോടിയിലധികം വില വരുന്ന ഭൂമി ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളുകള്‍ക്ക് നല്‍കിയെന്നായിരുന്നു. ബി.ജെ.പിയെന്ന രാഷ്ട്രീയപ്പാര്‍ട്ടിയും അതിന്റെ അനുയായികളും സമയത്തിനനുസരിച്ച് അവരുടെ ന്യൂനപക്ഷ ഭീഷണി പുറത്തെടുക്കുമെന്നാണ് നാം മനസിലാക്കേണ്ടത്. പലപ്പോഴും ബി.ജെ.പിയും ആര്‍.എസ്.എസും കേരള ക്രൈസ്തവരോട് എന്ത് ക്രൂരതയാണ് ചെയ്തതെന്ന് ചോദിച്ച് പ്രശ്‌നത്തെ അതിലളിതവല്‍ക്കരിക്കുന്നതിന് പകരം ഹൈന്ദവ ഫാസിസം എത്ര പരോക്ഷമായിട്ടാണ് സ്വന്തം പ്രത്യയശാസ്ത്ര പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് സൂക്ഷ്മമായി കണ്ണോടിച്ചാല്‍ മനസിലാക്കാവുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago