പിടി സെവന് ഇനി ധോണി എന്നപേരില്‍ അറിയപ്പെടും
പാലക്കാട്: പാലക്കാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടുകൊമ്പന് പിടി 7 ഒടുവില്‍ കൂട്ടിലായി. മേഖലയില്‍ ഭീതി വിതച്ച പി.ടി സെവന് ഇനി ധോണി എന്ന പേരിലാണ് അറിയപ്പെടുക. വനംമന്ത്രി എ.കെ. ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ധോണി, മായാപുരം, മുണ്ടൂര്‍ മേഖലകളില്‍ കഴിഞ്ഞ നാലു വര്‍ഷമായി നാശമുണ്ടാക്കിയ കൊമ്പനാണ് ഇന്ന് പിടിയിലായത്. ധോണി ക്യാമ്പില്‍ 140 യൂക്കാലിപ്സ് മരങ്ങള്‍ കൊണ്ടു ഉണ്ടാക്കിയ കൂട്ടിലാവും ഇനി കൊമ്പന്റെ വാസം. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ദൗത്യത്തിന് ഒടുവിലാണ് ഒറ്റയാനെ കൂട്ടിലടച്ചത്. രാവിലെ മയക്കുവെടി വച്ച് വീഴ്ത്തിയ കൊമ്പനെ 4 മണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്.
കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി. മയക്കം വിട്ടതോടെ ബൂസ്റ്റര്‍ ഡോസും നല്കി.ചീഫ് വെറ്റിനറി സര്ജന് ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ വെറും അമ്പത് മീറ്റര്‍ അകലെ നിന്ന് ആനയുടെ ചെവിക്കു പിന്നിലേക്ക് മയക്കുവെടിയുതിര്‍ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."