HOME
DETAILS
MAL
കൊവിഡ് കാലത്തെ സേവനം; ബഹ്‌റൈനില്‍ സമസ്തക്ക് ഭരണകൂടത്തിന്റെ ആദരം
backup
April 03 2021 | 04:04 AM
മനാമ: സമസ്ത ബഹ്‌റൈന്‍ ഘടകത്തെ ബഹ്‌റൈന്‍ ഗവണ്‍മെന്റ് ഉപഹാരം നല്‍കി ആദരിച്ചു.
ബഹ്‌റൈനില്‍ കോവിഡ് -19 വ്യാപകമായ സമയത്ത് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രമുഖ പ്രവാസി സംഘടനകളെ ക്ഷണിച്ചു വരുത്തി കാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ചടങ്ങിലാണ് സമസ്ത ബഹൈ്‌റന്‍ ഘടകത്തെ ഉപഹാരം നല്‍കി ആദരിച്ചത്. കൊവിഡ് രൂക്ഷമായ സമയത്ത് വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് സമസ്ത നടത്തിയ ഭക്ഷ്യകിററ് വിതരണമുള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു ആദരം.
കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫയില്‍നിന്ന് സമസ്ത ബഹൈ്‌റന്‍ ഓര്‍ഗ.
സെക്രട്ടറി അശ്‌റഫ് കാട്ടില്‍ പീടികയാണ് ഉപഹാരം സ്വീകരിച്ചത്.
സമസ്തക്കു പുറമെ ബഹൈ്‌റന്‍ കെ.എം.സി.സി, കേരളീയ സമാജം, ബഹ്‌റൈന്‍ കേരള സോഷ്യല്‍ ഫോറം എന്നീ പ്രവാസി മലയാളി സംഘടനകളെയും ആദരിച്ചു.
കെ.എം.സി.സിക്ക് വേണ്ടി ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ബി.കെ.എസ്.എഫിനുവേണ്ടി രക്ഷാധികാരി ബശീര്‍ അമ്പലായി എന്നിവര്‍ ഉപഹാരം സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."