കൊവിഡ് കാലത്തെ സേവനം; സമസ്ത ബഹ്റൈന് ഭരണകൂടത്തിന്റെ ആദരം
മനാമ: കൊവിഡ് കാലത്തെ സേവനം മാനിച്ച് ബഹ്റൈൻ ഭരണകൂടം നൽകിയ ഉപഹാരം സമസ്ത ബഹ്റൈൻ ഏറ്റുവാങ്ങി.കഴിഞ്ഞ ദിവസം കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച ചടങ്ങിലാണ് സമസ്ത ബഹ്റൈന്‍ ഘടകത്തെ ഉപഹാരം നൽകി ആദരിച്ചത്. ബഹ്റൈനിൽ കൊവിഡ‍് രൂക്ഷമായ സമയത്ത് വീടുകളും ഫ്ലാറ്റുകളും കേന്ദ്രീകരിച്ച് വിഖായ വളണ്ടിയർ ടീമിനെ ഉപയോഗപ്പെടുത്തി സമസ്ത നടത്തിയ ഭക്ഷ്യകിററ് വിതരണമുള്‍പ്പെടെയുള്ള സേവനപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചായിരുന്നു ആദരം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫയിൽനിന്ന് സമസ്ത ബഹ്റൈന്‍ ഓർഗ. സെക്രട്ടറി അഷ്റഫ് കാട്ടില്‍ പീടികയാണ് ഉപഹാരം സ്വീകരിച്ചത്. ബഹ്റൈനിൽ കഴിഞ്ഞ 36 വർഷമായി പ്രവർത്തിച്ചുവരുന്ന സമസ്തക്ക് ഈ ആദരം ലഭിക്കുന്നതിൽ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ, കേന്ദ്ര-ഏരിയാ ഭാരവാഹികൾ, എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ വളണ്ടിയേഴ്സ്, ബഹ്‌റൈനിലുടനീളം പ്രവർത്തിക്കുന്ന സമസ്ത മദ്റസകൾ, ഉസ്താദുമാർ എന്നിവരുടെ സേവനങ്ങൾ സഹായകമായതായും ഈ ആദരവ് എല്ലാവർക്കുമായി സമർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."