കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്നത് 506 മതംമാറ്റം; 47 ശതമാനം പേരും മാറിയത് ഹിന്ദുമതത്തിലേക്കെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് ആരോപണങ്ങള്‍ ബി.ജെ.പി നേതാക്കള്‍ വ്യാപകമായി ഉന്നയിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടന്ന മതംമാറ്റത്തില്‍ ഭൂരിഭാഗവും ഹിന്ദു മതത്തിലേക്കായിരുന്നുയെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട്.
കേരളത്തില്‍ ലൗ ജിഹാദ് സംഭവങ്ങള്‍ അധികരിച്ചുവെന്നും ലൗ ജിഹാദിനെതിരേ നിയമ നിര്‍മാണം നടത്താനോ നടപടി എടുക്കാനോ കേരള സര്‍ക്കാര്‍ തയാറാകുന്നുമില്ലെന്ന ബി.ജെ.പി നേതാക്കളുടെ ആരോപണം പാടെ തള്ളിക്കൊണ്ടാണ് , ഗസറ്റ് രേഖകളെ അടിസ്ഥാനമാക്കി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഔദ്യോഗികമായി മതം മാറിയവര്‍, പ്രായപൂര്‍ത്തിയായവരായാലും അല്ലെങ്കിലും ഗസറ്റില്‍ പരസ്യം ചെയ്യണമെന്നാണ് നിയമം.
2020ല്‍ സംസ്ഥാനത്ത് നടന്ന മതംമാറ്റങ്ങളില്‍ 47 ശതമാനവും ഹിന്ദുമതത്തിലേക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2020ല്‍ ആകെ 506 പേരാണ് മതംമാറ്റത്തിനായി സംസ്ഥാന ഗസറ്റില്‍ പരസ്യം ചെയ്തിട്ടുള്ളത്. ഇതില്‍ 241 പേര്‍ ക്രിസ്ത്യന്‍, ഇസ്‌ലാം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കു മാറിയവരാണ്. 144 പേര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ ക്രിസ്തുമതത്തിലേക്ക് മാറിയിട്ടുള്ളത് 119 പേരാണ്. ഇസ്‌ലാം വിട്ട് ഹിന്ദുമതം സ്വീകരിച്ചവര്‍ 32 പേര്‍.
2020ല്‍ ഹിന്ദുമതത്തിലേക്കു മാറിയവരില്‍ 72 ശതമാനവും ദലിത് ക്രിസ്ത്യാനികള്‍ ആണ്. സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടത് കാരണമാകണം അവര്‍ തിരിച്ചു ഹിന്ദുമതം സ്വീകരിച്ചതെന്നാണ് നിഗമനം.
ഈ കാലയളവില്‍ 32 മുസ്‌ലിംകളും ഹിന്ദുമതം സ്വീകരിച്ചു. ക്രിസ്തുമതം ഉപേക്ഷിച്ച് മറ്റു രണ്ട് മതങ്ങളിലേക്ക് മാറിയിരിക്കുന്നത് 242 പേരാണ്. മറ്റ് മതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നത് 119 പേരും. ഇസ്‌ലാമിലേക്ക് പുതിയതായി 144 പേര്‍ എത്തിയപ്പോള്‍ മതം മാറി പോയത് 40 പേരാണ്. രണ്ടു പേര്‍ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. ഇസ്‌ലാം സ്വീകരിച്ചവരില്‍ 77 ശതമാനവും ഹിന്ദുമതത്തില്‍ നിന്നുള്ളവരാണ്. അതില്‍ 63 ശതമാനവും സ്ത്രീകളാണ്. ഈഴവ, തിയ്യ, നായര്‍ സമുദായങ്ങളില്‍ നിന്നാണ് ഇവരില്‍ ഭൂരിഭാഗവും. 25 ഈഴവര്‍, ഇതില്‍ 13 പേര്‍ സ്ത്രീകളാണ്. 11 സ്ത്രീകള്‍ ഉള്‍പ്പെടെ 17 തിയ്യരും, 12 സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ നായര്‍ സമുദായത്തില്‍നിന്നും ഇസ്‌ലാം സ്വീകരിച്ചതായി കണക്കുകള്‍ പറയുന്നു. ക്രിസ്തുമതം ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് എത്തിയ 33 പേരില്‍ ഒന്‍പതു പേര്‍ സിറിയന്‍ കത്തോലിക്കരാണ്. ഇതില്‍ രണ്ടു പേര്‍ വനിതകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."