കല്ലിടാൻ അനുമതി നൽകിയതിനെതിരേ സുപ്രിംകോടതിയിൽ ഹരജി
കൊച്ചി
സിൽവർ ലൈൻ പദ്ധതിയ്ക്കായുള്ള സാമൂഹികാഘാത പഠന സർവേയ്ക്കിടെ കല്ലിടുന്നതിന് അനുമതി നൽകിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരേ ഹരജിക്കാർ സുപ്രിം കോടതിയെ സമീപിച്ചു.
നേരത്തെ ഹൈക്കോടതിയെ സമീപിച്ച തൃശൂർ സ്വദേശി അടക്കമുള്ളവരാണ് സുപ്രിംകോടതിയിലും ഹരജി നൽകിയിരിക്കുന്നത്.
സിൽവർ ലൈൻ പദ്ധതിയ്ക്കുവേണ്ടി സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ സർവേ കല്ലുകളിടുന്ന നടപടി തടഞ്ഞ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബഞ്ച് സർവേ ആൻഡ് ബൗൺട്രീസ് ആക്ട് പ്രകാരം സർക്കാരിന് സാമൂഹികാഘാത പഠന സർവേ നടത്താനും ഇതിന്റെ ഭാഗമായി സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ പ്രവേശിക്കാനും അതിരടയാളങ്ങൾ നിശ്ചയിക്കാനും നിയമപരമായി അവകാശമുണ്ടെന്ന് കാണിച്ച് അനുമതി നൽകുകയായിരുന്നു. ഡിവിഷൻ ബഞ്ചിന്റെ ഈ ഉത്തരവിനെതിരേയാണ് ഹരജിക്കാർ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹരജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."