മദ്‌റസാ പഠനം തടസപ്പെടുത്തുന്നതു ഗൗരവതരം: മാനേജ്‌മെന്റ് അസോസിയേഷന്‍
പഴയങ്ങാടി: മദ്‌റസാ പഠനം തടസപ്പെടുത്തുന്ന വിധത്തില്‍ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠനസമയത്തില്‍ മാറ്റം വരുത്തുന്നതു ഗൗരവകരവും പ്രതിഷേധാര്‍ഹവുമാണെന്നു സമസ്ത കേരള മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ മാടായി റെയിഞ്ച് കൗണ്‍സില്‍. സ്‌കൂള്‍ സമയമാറ്റത്തിലൂടെ മദ്‌റസാ പ്രസ്ഥാനം തകര്‍ന്നു പോകുമെന്നു മനസിലാക്കിയ സര്‍ക്കാര്‍ പോലും പിറകോട്ടുപോയ വിഷയത്തില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ പുനര്‍വിചിന്തനം നടത്തണമെന്നും യോഗം അവശ്യപ്പെട്ടു. സൈതലവി ഫൈസി ഉദ്ഘാടനം ചെയ്തു. എം.പി മൊയ്തീന്‍ ഹാജി അധ്യക്ഷനായി. അബ്ദുസമദ് മുട്ടം മുഖ്യപ്രഭാഷണം നടത്തി. ബി മുഹമ്മദ് അഷ്‌റഫ്, അബ്ദുറഹ്മാന്‍ ഹാജി, എം.കെ ബീരാന്‍ ഹാജി, വി.പി.പി ഹമീദ്, കെ മൊയ്തീന്‍ കുഞ്ഞി ഹാജി സംസാരിച്ചു.
ഭാരവാഹികള്‍: എം.പി മൊയ്തീന്‍ ഹാജി (പ്രസിഡന്റ്), ഹസന്‍ ഹാജി, പി.എം ഹനീഫ (വൈസ് പ്രസിഡന്റുമാര്‍), വി.പി.പി ഹമീദ് (ജനറല്‍ സെക്രട്ടറി), കെ യൂസഫ് ഹാജി, മൊയ്തീന്‍ കരമുട്ടം (സെക്രട്ടറിമാര്‍), കെ മൊയ്തീന്‍ കുഞ്ഞി ഹാജി (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."