രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ലോക്ഡൗണ്‍ തള്ളാനാവില്ല മുന്നറിയിപ്പുമായി ഉദ്ധവ് താക്കറെ
മുംബൈ: കൊവിഡ് വ്യാപനം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിരിക്കുന്നത്.
' നിലവിലെ സാഹചര്യം നിലനില്‍ക്കുകയാണെങ്കില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് തള്ളിക്കളയാനാവില്ല. ആളുകള്‍ അലംഭാവം കാണിക്കുന്നു. ഈ സാഹചര്യം തുടരുകയാണെങ്കില്‍ കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രികള്‍ നിറയും. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം കണ്ടെത്തിയിട്ടില്ലെങ്കില്‍ കൂടിയാലോചനകള്‍ നടത്തി ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നേക്കും' അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗികളുണ്ടായ സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."