അംഗപരിമിതര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാം; അനുമതി നല്കി സുപ്രിംകോടതി
ന്യൂഡല്‍ഹി:സിവില്‍ സര്‍വിസ് പരീക്ഷ വിജയിച്ച അംഗപരിമിതര്‍ക്ക് ഐ.പി.എസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കികൊണ്ട് സുപ്രിംകോടതി ഇടക്കാല ഉത്തരവിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന (IRPFS) ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷ്വദീപ് പൊലീസ് സേന (DANIPS) എന്നിവയിലേക്ക് അപേക്ഷിക്കാനും അനുമതിയുണ്ട്. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍.
ഏപ്രില്‍ ഒന്നിന് നാല് മണിവരെ ഡല്‍ഹിയിലെ യു പി എസ് സി ഓഫീസില്‍ അപേക്ഷ സമര്‍പ്പികാം. സന്നദ്ധ സംഘടനായ നാഷണല്‍ പ്ലാറ്റ്ഫോം ഫോര്‍ ദ റൈറ്റ്സ് ഓഫ് ദി ഡിസബിള്‍ഡ് നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."