HOME
DETAILS
MAL
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റം ആവശ്യം; നിലപാട് വ്യക്തമാക്കി ഇന്ത്യ, ചര്‍ച്ച പൂര്‍ത്തിയായി
backup
March 25 2022 | 11:03 AM
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക പിന്മാറ്റം ആവശ്യപ്പെട്ട് ഇന്ത്യ.ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൈനിക പിന്മാറ്റത്തിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു.
അതിര്‍ത്തി വിഷയം പരിഹരിക്കപ്പെടണം. പിന്‍മാറ്റത്തില്‍ പരസ്പര ധാരണയിലെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍, യുക്രെയ്ന്‍ വിഷയങ്ങളും ചര്‍ച്ചയായതായും എസ് ജയശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹൈദരാബാദ് ഹൗസില്‍ നടന്ന ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദര്‍ശിക്കുന്നത്. വിദേശകാര്യമന്ത്രി ജയശങ്കറുമായും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചൈനീസ് വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."