യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ; വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാൻ നിർദേശം
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ. അൽ ദഫ്ര മേഖലയിലും അബുദാബിയുടെ ചില ഭാഗങ്ങളിലും ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലും നേരിയ തോതിൽ മഴ ലഭിച്ചു. കാലാവസ്ഥാ വകുപ്പ്, ദേശീയ കാലാവസ്ഥാ കേന്ദ്രം എന്നിവരുടെ പ്രവചനത്തിന്റെ പിന്നാലെയാണ് ഇന്ന് മഴ പെയ്തത്.
മഴ തുടരാൻ സാധ്യതയുള്ളതിനാൽ സുരക്ഷിതമായി വാഹനമോടിക്കാനും ഉൾപ്രദേശങ്ങളിലെ റോഡുകളിൽ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും അബുദാബി പൊലിസ് നിർദേശം നൽകി. മഴയുടെ വിഡിയോയും വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങളും റാസൽഖൈമ പൊലിസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.
#أخبارنا | #شرطة_أبوظبي : "القيادة الآمنة" أثناء هطول الأمطار تُعزز السلامة على الطرق
— شرطة أبوظبي (@ADPoliceHQ) January 23, 2023
التفاصيل:https://t.co/mPBZMJ1LZP#منخفض_بينونة pic.twitter.com/Cyw7FdMVwo
വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്നും റോഡ് ഉപയോക്താക്കൾ യാത്ര ആരംഭിക്കുന്നതിന് മുമ്പ് കാലാവസ്ഥ മനസിലാക്കണമെന്നും പൊലിസ് നിർദേശമുണ്ട്.
ഡ്രൈവർമാർ വേഗം കുറയ്ക്കണം, വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കുകയും വേണം. ഹെവി വാഹനങ്ങളുടെയും പൊതുഗതാഗതത്തിന്റെയും ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാനും മഴക്കാലത്ത് സുരക്ഷിതമായ ഡ്രൈവിങ് പാലിക്കാനും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും അധികൃതർ നിർദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."