പേപ്പര്‍ ക്ഷാമം;അച്ചടി നിര്‍ത്തി ശ്രീലങ്കന്‍ പത്രങ്ങള്‍
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയില്‍ അച്ചടി നിര്‍ത്തിവച്ച് പ്രമുഖ മാധ്യമസ്ഥാപനങ്ങള്‍. പേപ്പര്‍ ലഭിക്കാനില്ലാത്തതിനെ തുടര്‍ന്നാണ് പത്രങ്ങള്‍ അച്ചടി താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ശ്രീലങ്കന്‍ മാധ്യമ കമ്പനിയായ ഉപാളി ന്യൂസ്പേപ്പേഴ്സിനു കീഴില്‍ പുറത്തിറങ്ങുന്ന ഇംഗ്ലീഷ്,സിംഹള പത്രങ്ങളാണ് അച്ചടി നിര്‍ത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇംഗ്ലീഷ് പത്രം ദി ഐലന്‍ഡ്,സിംഹള ഭാഷാപത്രമായ ദിവൈന എന്നിവ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമാകൂവെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പല ദേശീയ മാധ്യമങ്ങളും പേജുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്.
അതേസമയം കടലാസും മഷിയും ഇല്ലാത്തതിനെ തുടര്‍ന്ന് സ്കൂളുകളില്‍ പരീക്ഷയും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച മുതല്‍ നടക്കാനിരുന്ന പരീക്ഷ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."