HOME
DETAILS
MAL
പോത്തിന്റെ അഴുകിയ ജഡം ജനവാസ പ്രദേശത്ത് തള്ളി
backup
August 19 2016 | 19:08 PM
ചപ്പാരപ്പടവ്: തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയില്‍ വാഹനത്തില്‍ നിന്നും തെറിച്ചു വീണ് ചത്ത പോത്തിന്റെ ജഡം ജനവാസ പ്രദേശത്ത് കൊണ്ടുതള്ളിയത് വ്യാപക പ്രതിഷേധത്തിനിടയാക്കി. എടക്കോം ഞെണ്ടുംബലം റോഡിലാണ് ജഡം തള്ളിയത്.
അര്‍ധരാത്രിയില്‍ വാഹനത്തിലെത്തിയ സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. രൂക്ഷമായ ഗന്ധം വ്യാപിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പോത്തിന്റെ അഴുകിയ ജഡം കണ്ടെത്തിയത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."