മന്ത്രിമാരുടെ പ്രവർത്തനം പോരാ; വകുപ്പുകളിൽ പ്രഖ്യാപനം മാത്രം, ഫണ്ടില്ല: സർക്കാരിനെതിരെ ഗണേഷ് കുമാർ
തിരുവനന്തപുരം: സർക്കാരിനെതിരെ എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ രൂക്ഷവിമർശനവുമായി കെ.ബി. ഗണേഷ് കുമാർ എംഎൽഎ. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്ന് പറഞ്ഞ ഗണേഷ് കുമാര്‍ പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ് ഉള്ളതെന്നും ഒന്നിനും ഫണ്ട് അനുവദിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു.
‘‘എംഎൽഎമാർക്ക് മണ്ഡലത്തിൽ നിൽക്കാനാകാത്ത സ്ഥിതിയാണ്. പ്രഖ്യാപനങ്ങൾ മാത്രം പോരാ. ഫണ്ട് അനുവദിക്കണം. ഇത്തരത്തിൽ പ്രവർത്തിക്കാനാകില്ല. ബജറ്റ് പ്രഖ്യാപനങ്ങളൊന്നും നടപ്പായില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണം'' ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് വകുപ്പിനെയും വിദ്യാഭ്യാസ വകുപ്പിനെയും ഗണേഷ്‌കുമാർ വിമർശിച്ചു. റോഡ് ജോലികളും വിദ്യാഭ്യാസ വകുപ്പിലും ഒന്നും നടക്കുന്നില്ലെന്ന് ഗണേഷ് കുറ്റപ്പെടുത്തി.
അതേസമയം, ഗണേഷിന്റെ അഭിപ്രായത്തെ എതിർത്ത് സിപിഎം എംഎൽഎമാർ രംഗത്ത് വന്നു. എന്നാൽ തന്റെ അഭിപ്രായം എവിടെയും പറയുമെന്ന് ഗണേഷ് തിരിച്ചടിച്ചു. ഇതിനിടെ ഗണേഷിനെ പിന്തുണച്ച് സിപിഐ എംഎൽഎമാരും പി.വി.ശ്രീനിജൻ എംഎൽഎയും രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."