HOME
DETAILS
MAL
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഐ.എഫ്.എഫ്.കെ വേദിയില്‍ ടി പത്മനാഭന്
backup
March 25 2022 | 15:03 PM
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഐ.എഫ്.എഫ്.കെ വേദിയില്‍ കഥാകൃത്ത് ടി പത്മനാഭന്. ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി.
റിപ്പോര്‍ട്ട് പുറത്ത് വിട്ടില്ലെങ്കില്‍ ഭാവികേരളം ഈ സര്‍ക്കാരിന് മാപ്പ് തരില്ലെന്നും ടി പത്മനാഭന് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് സിനിമാ മേഖലയില്‍ നിന്നടക്കം ആവശ്യം ഉയരുന്നതിനിടെയാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തില്‍ ടി പത്മനാഭന്റെ പ്രതികരണം. ചര്‍ച്ചയായതോടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നിയമം കൊണ്ട് വരുമെന്ന് സജി ചെറിയാനും മറുപടി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."