HOME
DETAILS
MAL
ഹൈക്കോടതിയിലെ മൂന്ന് അഡീഷനൽ ജഡ്ജിമാർക്ക് സ്ഥിരം നിയമനം
backup
January 23 2023 | 18:01 PM
ന്യൂഡൽഹി: കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിമാരായ മൂന്നു പേരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ്, ജസ്റ്റിസ് വിജു എബ്രഹാം എന്നിവരെയാണ് സ്ഥിരം ജഡ്ജിമാരായി നിയമിച്ചത്.
ചുമതലയേൽക്കുന്ന ദിവസം മുതൽ നിയമനം പ്രാബല്യത്തിലാകുമെന്ന് രാഷ്ട്രപതിഭവൻ അറിയിച്ചു. 2021ലാണ് ഇവർ ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിമാരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."