വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ച് ബലാത്സംഗക്കസ് പ്രതി റാം റഹീം സിങ്
ന്യൂഡല്‍ഹി: വാളുകൊണ്ട് കേക്ക് മുറിച്ച് ആഘോഷം നടത്തി ദേര സച്ചാ സൗധ മേധാവിയും പരോളില്‍ കഴിയുന്ന കുറ്റവാളിയുമായ ഗുര്‍മീത റാം റഹീം സിങ്. ബലാത്സംഗകൊലപാതകക്കേസുകളില്‍ ജയിലിലായ റാം റഹീം 20 വര്‍ഷത്തെ ശിക്ഷയാണ് അനുഭവിക്കുന്നത്. ഹരിയാനയിലെ റോഹ്തക്കിലെ സുനൈര ജയിലില്‍ നിന്ന് 40 ദിവസത്തെ പരോളിലാണ്. ഉത്തര്‍ പ്രദേശിലെ ഭഗ്പതിലുള്ള ബര്‍നവ ആശ്രമത്തിലാണ് നിലവില്‍ ഇയാളുള്ളത്. ഭീമന്‍ കേക്ക് വാളുകൊണ്ട് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ജനുവരി 25ന് മുന്‍ ദേരാ മേധാവി ഷാ സത്‌നം സിങ്ങിന്റെ ജന്മവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് റാം റഹീം ജാമ്യാപേക്ഷ നല്‍കിയത്.
കേക്ക് മുറിക്കുന്ന വിഡിയോയില്‍, 'ഇത്തരത്തിലൊരാഘോഷത്തിന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവസരം ലഭിച്ചത്. അതിനാല്‍ അഞ്ച് കേക്കെങ്കിലും മുറിക്കും. ഇത് ആദ്യത്തേതാണ്' എന്ന് ഗുര്‍മീത് പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ആയുധ നിയമങ്ങള്‍ പ്രകാരം മാരകായുധങ്ങളുടെ പൊതു പ്രദര്‍ശനം നിരോധിച്ചതാണ്.
തിങ്കളാഴ്ച റാം റഹീമിന്റെ കീഴിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ ഹരിയാനയിലും മറ്റ് വിവിധ സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന ശുചീകരണ പരിപാടിയുടെ ഉദ്ഘാടനവും ഇയാള്‍ നിര്‍വ്വഹിച്ചിരുന്നു. ഈ ചടങ്ങില്‍ രാജ്യ സഭാ എം.പി കൃഷന്‍ ലാല്‍ പന്‍വാര്‍, മുന്‍ മന്ത്രി കൃഷന്‍ കുമാര്‍ ബേദി എന്നിവരടക്കം ഹരിയാനയിലെ ബി.ജെ.പി നേതാക്കളും പങ്കെടുത്തിരുന്നു.
കഴിഞ്ഞ 14 മാസത്തിനിടെ നാലാം തവണയും മൂന്ന് മാസത്തിനിടെ രണ്ടാം തവണയുമാണ് ഗുര്‍മീതിന് പരോള്‍ ലഭിക്കുന്നത്. 2022 ഒക്ടോബറില്‍ ഹരിയാന പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 40 ദിവസം പരോള്‍ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."