തല്‍പ്പരകക്ഷികള്‍ തന്നെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യിച്ചു; പ്രതിഷേധവുമായി നടി സുരഭി
കോഴിക്കോട്: തല്പരകക്ഷികള് ഇടപെട്ട് തന്നെയും സഹോദരിയെയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യിച്ചുവെന്ന് നടി സുരഭി ലക്ഷ്മി. വ്യാജപരാതി നല്കി തങ്ങളെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. അമ്മയുടെ ചികിത്സാര്‍ഥം വീട്ടില്നിന്ന്നിന്നു വിട്ടുനിന്നതിന്റെ പേരിലാണ് തന്നെയും സഹോദരിയേയും വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും സുരഭി പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നടി പ്രിതിഷേധവുമായി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം: കോഴിക്കോട്, നരിക്കുനി ഗ്രാമപഞ്ചായത്തില്‍ 11ാം വാര്‍ഡില്‍ ബൂത്ത് 134ല്‍ വെട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാര്‍ഥം താല്‍ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ല എന്ന് പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്ന് ഹിയറിങ് പോലും നടത്താതെ എഴിവാക്കിച്ച നടപടി അങ്ങേഅറ്റം പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്റെ ജനാധിപത്യ അവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ചില 'തല്പരകക്ഷികള്' ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."