'കലാശക്കൊട്ടി'ന്റെ ആവേശത്തില്‍ പരസ്യപ്രചാരണത്തിന് സമാപനം; ഇനി നിശ്ശബ്ദ പ്രചാരണം
കോഴിക്കോട്: ജനവിധിക്ക് 48 മണുക്കൂര്‍ മാത്രം ശേഷിക്കേ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു. കൊവിഡ് പ്രോട്ടോളില്‍ പതിവ് കലാശക്കൊട്ടിന് വിലക്കുണ്ടായിരുന്നെങ്കിലും അവസാന ലാപ്പില്‍ നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ചിറങ്ങിയതോടെ റോഡിലെങ്ങും കലാശക്കൊട്ടിന്റെ പ്രതീതിയായിരുന്നു. അവസാന ദിവസമായ ഇന്ന് ഇരു മുന്നണികളുടെയും മുതര്‍ന്ന നേതാക്കളെല്ലാം പ്രചാരണത്തില്‍ സജീവമായി. ഏകീകൃത കലാശക്കൊട്ട് ഇല്ലായിരുന്നെങ്കിലും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും എല്ലാ മുക്കിലും മൂലയിലും കാലശക്കൊട്ടിന്റെ ആവേശത്തിലായിരുന്നു മുന്നണി പ്രവര്‍ത്തകര്‍. അവസാന ദിവസം നേതാക്കള്‍ ഒന്നിച്ച് മുന്നിട്ടിറങ്ങിയതും പ്രവര്‍ത്തകരെ ആവേശ ഭരിതരാക്കി. ഉത്സവസമാന അന്തരീക്ഷത്തിലായിരുന്നു എല്ലായിടങ്ങളിലും അവസാന മണിക്കൂറുകളിലെ പ്രചാരണം.
വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാര്‍ഥികളും നേതാക്കളും അണികളും.
കൊവിഡ് സാഹചര്യത്തില്‍ കൊട്ടിക്കലാശമില്ലാതെയാണ് പ്രചാരണം അവസാനിച്ചതെങ്കിലും പ്രചാരണത്തിന്റെ എല്ലാ ആവേശവും നിറച്ചായിരുവന്നു റോഡ്‌ഷോകള്‍ നടന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി കോഴിക്കോട്ടും നേമത്തു റോഡ് ഷോനത്തി. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കി നെടുങ്കണ്ടത്തും കോഴിക്കോടും റോഡ് ഷോകളില്‍ പങ്കെടുത്തു.
കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കൊപ്പമാണ് ഉച്ചയോടെ കോഴിക്കോട്ട് റോഡ് ഷോയില്‍ പങ്കെടുത്തു. നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്. പിന്നീട് മുരളീധരന്റെ പ്രചാരത്തിനായി നേമത്തെ തിരിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് മുഖ്യമന്ത്രിയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഒന്നേകാല്‍ മണിക്കൂറോളം വൈകിയാണ് റോഡ് ഷോ ആരംഭിച്ചത്. പെരളശ്ശേരിയില്‍നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ സിനിമാ താരങ്ങളായ ഹരിശ്രീ അശോകനും ഇന്ദ്രന്‍സും പങ്കെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കാനെത്തിയത്.
യു.ഡി.എഫ്. സര്‍ക്കാര്‍ വരാന്‍ പോവുകയാണെന്നും നല്ല ആത്മവിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല ഉടുമ്പന്‍ചോല മണ്ഡലത്തിലെ നെടുങ്കണ്ടത്ത് പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും സംസ്ഥാനത്ത് യു.ഡി.എഫ്. തരംഗം ആഞ്ഞടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവസാന മണിക്കൂറില്‍ വാദ പ്രതിവാദങ്ങളോടെയാണ് നേതാക്കള്‍ പ്രചാരണം അവസാനിച്ചത്. ഇനി വോട്ടുറപ്പിക്കാന്‍ നിശ്ശബ്ദമായി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാവും സ്ഥാനാര്‍ഥികളും അണികളും. പരസ്യ പ്രചാരണം അവസാനിച്ചതോടെ വരും മണിക്കൂറുകളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനും ശക്തി കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."