ഇത് കേരളത്തിന്റെ സ്ഥാനാര്‍ഥി, ഈ മനുഷ്യന് വേണ്ടി പ്രചാരണത്തിനെത്തണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു; മുരളീധരനെ പുകഴ്ത്തി രാഹുല്‍ ഗാന്ധി
തിരുവനന്തപുരം: നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നേമത്ത് അവസാനഘട്ട പ്രചരണത്തിനെത്തിയതായിരുന്നു അദ്ദേഹം.കേരളത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ താന്‍ നിര്‍ബന്ധമായും എത്തണമെന്ന് കരുതിയത് മുരളീധരന്റെ പ്രചാരണത്തിനായാണെന്നും രാഹുല്‍ പറഞ്ഞു. മുരളീധരന് പ്രതിനീധികരിക്കുന്നത് കേരളമെന്ന ആശയത്തെയാണെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തില്‍ ആര്‍ക്കൊക്കെ വേണ്ടി പ്രചരണത്തിനിറങ്ങണമെന്നവരുടെ ലിസ്റ്റ് ഞാന്‍ നോക്കുകയായിരുന്നു. അതില്‍ ഒരാളുടെ പ്രചരണത്തിന് എനിക്ക് പോയെ പറ്റൂ എന്ന് ഞാന്‍ പറഞ്ഞു. അത് വേറെ ആര്‍ക്കും വേണ്ടിയല്ല, ഈ മനുഷ്യന് വേണ്ടിയാണ്.
മുരളീധരന് കേവലം കോണ്‍ഗ്രസിന്റെ മാത്രം സ്ഥാനാര്‍ത്ഥിയല്ല. അദ്ദേഹം പ്രതിനിധീകരിക്കുന്നത് കേരളം എന്ന ആശയത്തെയാണ്. അദ്ദേഹം മത്സരിക്കുന്നത് വിദ്വേഷത്തിനെതിരേയാണ്.' രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."