പരസ്യപ്രചാരണം അവസാനിച്ചു; സംസ്ഥാനത്ത് ചിലയിടങ്ങളില്‍ സംഘര്‍ഷം
കോഴിക്കോട്: പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷത്തില്‍ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. കൊല്ലം അഞ്ചല്‍, കരിക്കോട്, ഇടുക്കി ചെറുതോണി എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.
എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സംഘര്‍ഷം. തുടര്‍ന്ന് പൊലിസ് ലാത്തിവീശി. ചടയമംഗലം മണ്ഡലത്തിലാണ് കരിക്കോട് പ്രദേശം ഉള്‍പ്പെടുന്നത്. പരസ്യപ്രചാരണത്തിന്റെ അവസാനവേളയില്‍ യു.ഡി.എഫ്.- എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ രണ്ടിടത്തായി നില്‍ക്കുകയായിരുന്നു. അതിനിടെ ഇരുസംഘവും ഒരുമിച്ച് വരികയും ഉന്തും തള്ളും ഉണ്ടാവുകയുമായിരുന്നു. പിന്നീട് ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇടുക്കി ചെറുതോണിയിലും എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് പൊലിസും ദ്രുതകര്‍മസേനയും ചേര്‍ന്ന് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. എന്നാല്‍ പരസ്യപ്രചാരണം അവസാനിച്ച് ഏഴുമണിക്ക് ശേഷം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ടൗണിലേക്ക് എത്തി. ഇതിനു പിന്നാലെ എല്‍.ഡി.എഫ്.-യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."