കൊവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും
മുംബൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ അരലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴുമണിവരെയാണ് നൈറ്റ് കര്‍ഫ്യൂ. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കൂ. വാരാന്ത്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണം. നൈറ്റ് കര്‍ഫ്യൂ സമയത്ത് പാര്‍സല്‍ സര്‍വിസ് മാത്രമേ അനുവദിക്കൂവെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് പറഞ്ഞു.
കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളിലും അഞ്ചുപേരിലധികം കൂടിനില്ക്കാന് പാടില്ല. മാളുകള്‍, ഹോട്ടലുകള്‍, ബാറുകള്‍ തുടങ്ങിയവ അടച്ചിടും. ഹോം ഡെലിവറി അനുവദിക്കും. അവശ്യ സേവനങ്ങള്‍ക്കും ഇളവുണ്ട്. പകുതി യാത്രക്കാരുയി ബസുകള്‍ക്കും ട്രെയിനുകള്‍ക്കും സര്‍വിസ് നടത്താം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."