HOME
DETAILS

മാറ്റം എന്തുകൊണ്ട്?

  
backup
April 05 2021 | 03:04 AM

6543135156-2021-article

 

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി വേണം മുന്നോട്ടുനീങ്ങാന്‍. ജനാധിപത്യവും മതേതരത്വവും നിലനിര്‍ത്താന്‍ കഴിയുന്ന മുന്നണിയെയാണ് തെരഞ്ഞെടുക്കേണ്ടത്. വികസനത്തിനും ജനക്ഷേമത്തിനും ഊന്നല്‍ നല്‍കുന്നവര്‍ക്കാണ് അവസരം നല്‍കേണ്ടത്.
അഞ്ചു വര്‍ഷക്കാലം കേരളം ഭരിച്ച ഇടതുമുന്നണി സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലാണ് ഭരണം നടത്തിയത്. അഴിമതിയും സ്വജനപക്ഷപാതവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുഖമുദ്രയായിരുന്നു. കേരളത്തിന് കേട്ടുകേള്‍വി പോലുമില്ലാത്ത അഴിമതിയുടെ പരമ്പരയാണ് ഇവിടെ നടമാടിയത്. സര്‍ക്കാരിന്റെ ഓരോ അഴിമതിയും തട്ടിപ്പും പിടിക്കപ്പെടുമ്പോള്‍ ആദ്യം നിഷേധിക്കുകയും പിന്നീട് പദ്ധതികളില്‍നിന്ന് യു ടേണ്‍ അടിക്കുന്നതും അഞ്ചു വര്‍ഷത്തിനിടെ കേരളം നിരവധി തവണ കണ്ടു. വില്‍ക്കാന്‍ കഴിയുന്നതൊക്കെ വിറ്റു തുലച്ചും കോടിക്കണക്കിന് രൂപ കടം വാങ്ങിയും കേരളം കുത്തുപാളയെടുത്ത അവസ്ഥയാണ്. ഇതിനു മുന്‍പ് ഇങ്ങനെയൊരു സാഹചര്യമുണ്ടായിട്ടില്ല.


മതസൗഹാര്‍ദമാണ് നമ്മുടെ നാടിന്റെ ആത്മാവ്. കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനുമെല്ലാം കാരണമായത് ഈ സാഹോദര്യവും സ്‌നേഹവുമാണ്. എന്നാല്‍, ഈയിടെയായി ചിലര്‍ ഈ ഒത്തൊരുമയ്ക്ക് വിള്ളല്‍ വീഴ്ത്താന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നുണ്ട്. പ്രത്യക്ഷമായി തന്നെ വിഭാഗീയതയുണ്ടാക്കുന്ന ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് മതേതരത്വം പ്രസംഗിക്കുന്ന ഇടതുമുന്നണിയും കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള പദ്ധതിക്ക് കൂട്ടുനിന്ന കാലത്താണ് ഈ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് എത്തിയതോടെ സി.പി.എമ്മും ബി.ജെ.പിയും സംസ്ഥാനത്ത് അവിശുദ്ധ സഖ്യം രൂപപ്പെടുത്തിയിരിക്കുകയാണ്. ബി.ജെ.പിയുമായി സി.പി.എം ഡീല്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് ആര്‍.എസ്.എസ് നേതാവ് ബാലശങ്കറാണ്. ഏതാനും സീറ്റുകളില്‍ ജയിക്കാന്‍ ബി.ജെ.പിയെ സഹായിക്കുക എന്നതാണ് ഈ ഡീല്‍. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന ഈ ഇരുമുന്നണികളെയും നാടിന്റെ നന്മയ്ക്കായി നാം തള്ളിക്കളയണം.
ശബരിമലയില്‍ വിശ്വാസികളോടൊപ്പം നിന്നപ്പോള്‍ നമ്മെ പരിഹസിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ വിശ്വാസത്തിന്റെ പേരു പറഞ്ഞ് വോട്ട് വാങ്ങാന്‍ ഇറങ്ങുന്നത്. സി.എ.എ നടപ്പാക്കില്ലെന്നു പറയുന്നവര്‍ തന്നെയാണ് സി.എ.എ വിരുദ്ധ സമരം നടത്തിയവരെ വേട്ടയാടുന്നത്. ഈ ഇരട്ടത്താപ്പ് തിരിച്ചറിയണം. പ്രസംഗം ഒന്നാണെങ്കില്‍ പ്രവൃത്തി മറ്റൊന്നാണ്. നാല് വോട്ടിനുവേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത ഇവരോട് കടക്ക് പുറത്തെന്ന് കേരളം പറയുക തന്നെ ചെയ്യും.
അകക്കാമ്പില്ലാത്ത വാഗ്ദാനങ്ങളല്ല വേണ്ടത്. നാടിന്റെ സമഗ്ര മാറ്റം ലക്ഷ്യമിടുന്ന പ്രായോഗിക വാഗ്ദാനങ്ങളാണ്. യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ജനകീയമാണ്. ജനങ്ങളുമായി സംസാരിച്ചും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുമാണ് പ്രകടനപത്രിക തയാറാക്കിയത്.


നിര്‍ണായകമായ തെരഞ്ഞെടുപ്പാണിത്. ഈ അവസരത്തില്‍ നാടിനും വരാനിരിക്കുന്ന തലമുറയ്ക്കുമായി കേരളത്തെ കാത്തുസൂക്ഷിക്കാനുള്ള തീരുമാനമാണ് പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ സ്വീകരിക്കേണ്ടത്. ഐശ്വര്യ കേരളത്തിനായി കൃത്യവും സുതാര്യവുമായ നിലപാടുകള്‍ മുന്നോട്ടുവച്ച യു.ഡി.എഫിനെയാണ് നാം തെരഞ്ഞെടുക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago