ബി.ബി.സി ഡോക്യുമെന്ററി: ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്, പിന്നിൽ എ.ബി.വി.പിയെന്ന് വിദ്യാർത്ഥികൾ, സംഘർഷാവസ്ഥ
ന്യൂഡൽഹി: ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിനു പിന്നാലെ ജെ.എൻ.യുവിൽ സംഘർഷാവസ്ഥ. വിദ്യാർഥികൾക്ക് നേരെ ഒരു കൂട്ടർ കല്ലെറിഞ്ഞു. എ.ബി.വി.പി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കല്ലേറിൽ പലർക്കും പരിക്കേറ്റതായാണ് വിവരം.
ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോഡി ക്വസ്റ്റ്യൻ' ഇന്ന് രാത്രി പ്രദർശിപ്പിക്കുമെന്ന് നേരത്തെ വിദ്യാർത്ഥികൾ അറിയിച്ചിരുന്നു. എന്നാൽ പ്രദർശനത്തിനു തൊട്ടുമുമ്പ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചു. ഇതേ തുടർന്ന് ലാപ്‌ടോപ്പിലും മൊബൈൽ ഫോണിലുമായിരുന്നു വിദ്യാർഥികൾ ഡോക്യുമെന്‍ററി കണ്ടത്.
ഇതിനു ശേഷം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്കാണ് കല്ലേറുണ്ടായത്. എ.ബി.വി.പി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കല്ലേറിൽ പലർക്കും പരിക്കേറ്റതായാണ് വിവരം. ഇതേതുടർന്ന് ക്യാമ്പസിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
ബി.ബി.സിയുടെ ഡോക്യുമെന്‍ററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെന്‍ററി പ്രദർശനം തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."