HOME
DETAILS
MAL
കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍; ആവര്‍ത്തിച്ച് സജി ചെറിയാന്
backup
March 26 2022 | 14:03 PM
തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്. തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രതിഷേധത്തിന് പരിശീലനം നല്കുന്നു.
തനിക്ക് അടുപ്പമുള്ള കുടുംബത്തിലെ അംഗത്തെ വിലക്കെടുത്തെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസും, ബി.ജെ.പിയും, എസ്.ഡി.പി.ഐയും ഒറ്റക്കെട്ടാണ്. തന്റെ നാട്ടുകാരെ വിലക്കെടുത്ത് പ്രചാരണം സംഘടിപ്പിക്കുന്നുവെന്നും സജി ചെറിയാന് പറഞ്ഞു.
ചെങ്ങന്നൂരിലെ കെ റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."