ആരിഫ് അപമാനിച്ചത് തൊഴിലാളികളെ; പരാമര്‍ശം വേദനാജനകമെന്ന് അരിത ബാബു
കായംകുളം: എ.എം ആരിഫ് എംപിയുടെ പരിഹാസം വിഷമമുണ്ടാക്കിയെന്ന് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി അരിത ബാബു. തൊഴിലാളി വര്‍ഗത്തെയാണ് ആരിഫ് അപമാനിച്ചത്. ഒരു തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ നേതാവിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പരാമര്‍ശം ഒട്ടും പ്രതീക്ഷിച്ചില്ല. ആരിഫിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അരിത ബാബു പറഞ്ഞു.
എന്നെ മാത്രം പറഞ്ഞതായിരുന്നെങ്കില്‍ സങ്കടമില്ലായിരുന്നു. അധ്വാനിക്കുന്ന മുഴുവന്‍ തൊഴിലാളി വര്‍ഗത്തെ കൂടിയാണ് അദ്ദേഹം അവഹേളിച്ചത്. രാഷ്ട്രീയം ഒരു സേവനമായി കരുതി എന്റെ അധ്വാനത്തിലൂടെയാണ് ഞാന്‍ ജീവിക്കുന്നത്. അതില്‍ എനിക്ക് അഭിമാനമുണ്ട്. ഈ പരാമര്‍ശം മാനസികമായി എനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് തന്നെയാണ്- അരിത പറഞ്ഞു.
കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന എല്‍ഡിഎഫ് വനിതാ സംഗമത്തിലായിരുന്നു ആരിഫ് എം.പിയുടെ വിവാദ പരാമര്‍ശം. പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല നടക്കുന്നത്. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യു.ഡി.എഫ് ഓര്‍ക്കണമെന്നായിരുന്നു അരിതയുടെ ജോലിയെ സൂചിപ്പിച്ച് എം.പി പ്രസംഗിച്ചത്. പ്രാരാബ്ധമാണ് മാനദണ്ഡമെങ്കില്‍ പറയണമെന്നും ആരിഫ് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം രൂക്ഷവിമര്‍ശനമാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."