70 ശതമാനത്തിലേറെ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതോടെ ഖത്തറില്‍ കൊവിഡിനെ പിടിച്ചു കെട്ടാനാവുമെന്നു ആരോഗ്യ മന്ത്രാലയം
ദോഹ: ജനസംഖ്യയുടെ 70 മുതല്‍ 80 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതോടെ മാത്രമേ കൊവിഡിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കൂ എന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി. ഈ ശതമാനത്തില്‍ എത്തുന്നതുവരെ ജാഗ്രതയില്‍ ഒട്ടും വീഴ്ച്ച വരുത്തരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ സുരക്ഷിതരാണെങ്കിലും അവര്‍ ഇപ്പോഴും വൈറസ് പകരാന്‍ കാരണമായേക്കും. വൈറസിനെതിരെ എല്ലാ മുന്നൊരുക്കങ്ങളും നാം സ്വീകരിക്കണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പതിവായി കൈകഴുകുക മുതലായവയാണ് ആദ്യ നടപടി. രണ്ടാമത്തെ മാര്‍ഗം വാക്‌സിനെടുക്കുകയാണ്.
ഓഗസ്റ്റ് മാസത്തോടെ 70 ശതമാനത്തിലെത്തും
ഇന്നത്തെ രീതിയില്‍ വാക്‌സിനേഷന്‍ മുന്നോട്ട് പോയാല്‍ ഓഗസ്റ്റ് പകുതിയോട് കൂടി ഖത്തറില്‍ 70 ശതമാനം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം ആഗോള വാക്‌സിനേഷന്‍ വെബ്‌സൈറ്റായ https://covidvax.live/ റിപോര്‍ട്ട് ചെയ്തിരുന്നു. ഖത്തറില്‍ തിങ്കളാഴ്ച്ച രാവിലെ വരെ 922,500 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്. ദിവസവും കാല്‍ ലക്ഷത്തോളം പേരാണ് രാജ്യത്ത് വാക്‌സിന്‍ സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."