അഴീക്കോടും, കൂത്തുപറമ്പും ഇഞ്ചോടിഞ്ച്; കണ്ണൂരില്‍ പോരാട്ടം കനക്കും
*ആകെ 11 മണ്ഡലങ്ങള്‍. നിലവിലെ എട്ടു സിറ്റിങ് മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫും കഴിഞ്ഞതവണ കൈവിട്ട രണ്ടു *മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുത്ത് അഞ്ചെണ്ണമാക്കാന് യു.ഡി.എഫും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം.
*അഞ്ചു മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനു അനായാസ വിജയ സാധ്യത. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന *ധര്‍മടവും ആരോഗ്യമന്ത്രി മത്സരിക്കുന്ന മട്ടന്നൂരും ഉള്‍പ്പെടും.
*മുസ്ലിം ലീഗിന്റെ ജില്ലയിലെ ഏക സിറ്റിങ് സീറ്റായ അഴീക്കോട്ടും എല്‍.ഡി.എഫിന്റെ കൈയിലുള്ള കൂത്തുപറമ്പിലും ശക്തമായ പോരാട്ടം.
*തലശേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നു ബി.ജെ.പി വോട്ട് എവിടെ പോകുമെന്ന കാര്യത്തില്‍ മുന്നണികള്‍ക്ക് ആശങ്ക. 2016ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കു ലഭിച്ചത് 22,125 വോട്ട്. സിറ്റിങ് എം.എല്‍.എ എ.എന്‍ ഷംസീറിനു കിട്ടിയതു 34,117 വോട്ടിന്റെ ലീഡ്.
*സ്ഥാനാര്‍ഥി പ്രഖ്യാപനത്തെച്ചൊല്ലി കലാപമുയര്‍ന്ന കോണ്‍ഗ്രസ് കോട്ടയായ ഇരിക്കൂറില്‍ യു.ഡി.എഫിനു തന്നെ മുന്‍തൂക്കം. *കോണ്‍ഗ്രസിന്റെ മറ്റൊരു സിറ്റിങ് മണ്ഡലമായ പേരാവൂരിലും ഭീഷണിയില്ല. കഴിഞ്ഞതവണ കോണ്‍ഗ്രസിനു 1,196 വോട്ടിനു *നഷ്ടമായ കണ്ണൂരില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം പോരാട്ടത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."