HOME
DETAILS

ഫോണില്‍ നിന്ന് നീക്കിയതില്‍ വിചാരണ കോടതിയിലെ രേഖകളും; ദിലീപിനെതിരെ ഹാക്കറുടെ നിര്‍ണായക മൊഴി

  
backup
March 27 2022 | 05:03 AM

crime-branch-recover-whatsapp-chats-from-dileep-phone-2022

കൊച്ചി: വധഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായിച്ചു കളയാന്‍ സഹായിച്ചുവെന്ന് ഐടി വിദഗ്ധനും ഹാക്കറുമായ സായ് ശങ്കര്‍. അഭിഭാഷകരുടെ നിര്‍ദ്ദേശം അനുസരിച്ച് ദിലീപിന്റെ ഫോണില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ സായ് ശങ്കര്‍ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇക്കാര്യം സായ് ശങ്കര്‍ സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

കോടതിയിലെ ചില രേഖകളും തിരിച്ചുകിട്ടാത്ത വിധം മായ്ച്ചുകളയാന്‍ ദിലീപ് ആവശ്യപ്പെട്ടതായി സായ് ശങ്കര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്.

ദിലീപിന്റെ ഫോണില്‍ നിന്ന് രേഖകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് ചില നിര്‍ണായക രേഖകള്‍ സായ്ശങ്കര്‍ കൈക്കലാക്കിയിരുന്നു. ഇതേപ്പറ്റിയുള്ള അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചത്.

സായിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഫോണുകള്‍, ഐപാഡ് എന്നിവ കസ്റ്റഡിയിലടുത്ത് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു.

ദിലീപ് കോടതിയ്ക്ക് കൈമാറാത്ത വിവരങ്ങള്‍ സായ് ശങ്കറിന്റെ കൈവശമുണ്ടെന്നാണ് വിവരം. നടനറിയാതെയാണ് ഇയാള്‍ വിവരങ്ങള്‍ കൈവശപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഫോണിലെ പ്രധാനപ്പെട്ട വിവരങ്ങളൊക്കെ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസില്‍ വെച്ചും ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചും സായ്ശങ്കറിന്റെ സഹായത്തോടെ മായ്ച്ച് കളഞ്ഞു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

കേസില്‍ ദിലീപിനെ നാളെ ചോദ്യംചെയ്യുമെന്നാണ് വിവരം. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago