HOME
DETAILS

ഗള്‍ഫും കേരള മുസ്‌ലിംകളും

  
backup
March 27, 2022 | 6:16 AM

87956234532-2

മൊയ്തു അഴിയൂര്‍

കേരള മുസ്‌ലിംകളുടെ ഗള്‍ഫ് പ്രവാസം 50 ആണ്ട് പിന്നിടുകയാണ്. പ്രവാസം രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു സമൂഹമാണ് കേരള മുസ്‌ലിംകള്‍. പോയ നൂറ്റാണ്ടില്‍ ജീവിതത്തിന് പുതിയ അര്‍ഥതലം തേടി അവര്‍ എത്തിയ സമൃദ്ധിയുടെ പച്ചപ്പുല്‍മേടുകളായിരുന്നു അന്നത്തെ ബര്‍മയും(മ്യാന്‍മര്‍) സിലോണും(ശ്രീലങ്ക) മലേഷ്യയും സിങ്കപ്പൂരുമെല്ലാം.
അറേബ്യന്‍ ഉള്‍ക്കടല്‍ തീരത്ത് ഓര്‍ക്കാപ്പുറത്താണ് പെട്രോ ഡോളറിന്റെ ഉറവ പൊട്ടിയത്. സമ്പന്നതയുടെ ഈ സ്വപ്‌ന ഭൂമിക ആദ്യം അറിയപ്പെട്ടിരുന്നത് പേര്‍ഷ്യ എന്ന പേരിലായിരുന്നു. പിന്നെ അത് അറേബ്യന്‍ ഗള്‍ഫായി. തുടര്‍ന്നാണ് കുവൈത്തും ദുബായിയും മലയാളികളുടെ ചുണ്ടില്‍ പ്രതീക്ഷയുടെ പുതിയ ഉണര്‍ത്തുപാട്ടായി ഉമ്മവെച്ചുണരുന്നത്. ഒട്ടകപ്പാലും ഉണക്ക കാരക്കയും പച്ചമീനും കഴിച്ച് ആടിനെ മേച്ച് അലഞ്ഞുതിരിഞ്ഞ് ജീവിച്ച വന്യ മരുഭൂ വിശാലതയിലെ ഒരു ഗോത്ര ജനപഥത്തില്‍ മഹാത്ഭുതമായി സംഭവിച്ച ദൈവികാനുഗ്രഹം. ഭൂഗര്‍ഭത്തില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയുടെ പ്രവാഹം.
എഴുപതുകളുടെ തുടക്കമാണത്. ചേക്കേറാനൊരു ചില്ല തേടി ദിശയറിയാതെ അലയുകയായിരുന്നു കേരളത്തിലെ തൊഴിലില്ലാ യുവത്വം. നഗര നാട്ടിന്‍പുറ ഭേദമന്യേ ഈ ശുഭവാര്‍ത്ത കേരളക്കരയില്‍ പടര്‍ന്നത് കാട്ടുതീയിനെക്കാള്‍ വേഗത്തിലായിരുന്നു. തൊഴിലില്ലാ യുവത്വത്തിന്റെ സുന്ദര, സുരഭില, മോഹന സ്വപ്‌നങ്ങളില്‍ പ്രതീക്ഷകളുടെ ഒരായിരം പൂത്തിരികള്‍ കത്തി. അന്നുവരെ കേട്ടിട്ടില്ലാത്ത പുതിയ കുറെ പദങ്ങള്‍ മലയാളികളുടെ നാവിന്‍തുമ്പില്‍ നടനമാടി. പാസ്‌പോര്‍ട്ട്, എന്നോസി, വിസ, സ്‌പോണ്‍സര്‍, അര്‍ബാബ്...
രേഖകളില്ലാത്തവര്‍ കടല്‍ കടക്കാന്‍ കള്ളലോഞ്ചിലൂടെയുള്ള മരണം മുന്നില്‍ കണ്ടുള്ള യാത്രയ്ക്കു തയാറായി. ബഗ്ദാദിലേക്ക് മുഹിയുദ്ദീന്‍ ശൈഖിന്റെ മഖ്ബറ കാണാനുള്ള വിസയടിപ്പിച്ച് കപ്പലിലൂടെയുള്ള യാത്രയ്ക്കിടയിലെ വഴിയിലിറങ്ങല്‍. കപ്പിത്താന് കൈമടക്ക് കൊടുത്തുള്ള ചവിട്ടി കയറ്റല്‍. പാകിസ്താന്‍ വഴി ഹിന്ദുകുഷ് പാമീര്‍ പര്‍വതനിരകള്‍ താണ്ടി ഇറാനിലൂടെയുള്ള കാല്‍നടയാത്ര. അങ്ങനെ അതിസാഹസികതയുടെ അനേകം വഴികളിലൂടെ പലരും അക്കരയെത്തി.
ഒട്ടേറെപ്പേര്‍ റാസല്‍ഖൈമയിലെ കടലലകളിലും ഖോര്‍ഫുക്കാനിലെ മലമടക്കുകളിലും ഒമാനിലെ പാറമടകളിലും ഇറാനിലെ മരുക്കാട്ടിലും ജഡമായി. മഴയും പുഴയുമില്ലാത്ത ഊഷരതയില്‍, അതിശൈത്യത്തില്‍ അവര്‍ ജീവിതം ദിനാറുകള്‍ക്കും ദിര്‍ഹമുകള്‍ക്കുമായി ഹോമിച്ചു.
കെട്ടിടനിര്‍മാണ ജോലികളിലെ സഹായികള്‍, സമൂസക്കാര്‍, സമ്പന്ന അറബി വീടുകളിലെ കുശിനിക്കാര്‍, പോര്‍ട്ടുകളിലെ ദിവസവേതനക്കാരായ ചുമട്ടുകാര്‍, സായിപ്പിന്റെ വീട്ടിലെ ടോയിലറ്റ് കഴുകുന്ന ഹൗസ് ബോയിമാര്‍. കൂടുതല്‍ പേര്‍ക്കും ലഭിച്ചത് ഇത്തരം ജോലികളായിരുന്നു. നേരത്തെ എത്തിപ്പെട്ട ഗുജറാത്തികള്‍ മാത്രമായിരുന്നു അന്ന് ഗള്‍ഫ് നാടുകളില്‍ കച്ചവടക്കാരായി ഉണ്ടായിരുന്ന ഇന്ത്യന്‍ വംശജര്‍.
കിട്ടുന്ന തുച്ഛമായ വേതനത്തിന്റെ ഇന്ത്യന്‍ കറന്‍സിയുമായുള്ള അവിശ്വസനീയമായ മൂല്യവര്‍ധനവാണ് അവരെ ആകര്‍ഷിച്ചത്. അതിനാല്‍ അവര്‍ ആഹാരം വയറു നിറച്ചു കഴിക്കാതെയാണ് ജോലി ചെയ്തത്.
അറബിക്കഥയിലെ അത്ഭുത വിളക്കിന്റെ ക്ഷണികതയിലായിരുന്നു കേരളത്തിലെ മുസ്‌ലിം സാമൂഹിക ജീവിതപരിസരങ്ങളില്‍ മാറ്റത്തിന്റെ മണി മുഴങ്ങിയത്. കൊച്ചുകൊച്ചു കുടിലുകളുടെ സ്ഥാനത്ത് ഇഫ്രീത്ത് ജിന്നിന്റെ കഥകളിലെ പോലെ കൂറ്റന്‍ കൊട്ടാരങ്ങളുയര്‍ന്നു.
'ഹറാം പിറന്നവന്‍' എന്നു വിളിച്ച് സമൂഹം ഭ്രഷ്ട് കല്‍പിച്ച് അകറ്റിനിര്‍ത്തിയവനെ പൊതുസമൂഹം മാന്യനായ അതിഥിയായി ക്ഷണിച്ചുവരുത്തി ഹാരാര്‍പ്പണം നടത്തി മഹല്ലിന്റെ അധിപനാക്കി. തുളകള്‍ അടയാതിരിക്കാന്‍ ഇരുമ്പ് വളയങ്ങളിട്ട ഉമ്മമാരുടെ കാതുകളില്‍ കൊലുസുകളേറെയുളുള പൊന്നലിക്കത്തുകള്‍ മിന്നിത്തിളങ്ങി. പുനത്തില്‍ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലയിലെ ഖുറൈഷി പാത്തുവിന്റെ വംശപരമ്പരയില്‍പെട്ട പലരും പണ്ട് പണിയെടുത്ത ഖാന്‍ ബഹദൂര്‍മാരുടെ ആഭിജാത്യത്തിന്റെയും തറവാടിത്തത്തിന്റെയും കോട്ടകൊത്തളങ്ങള്‍ പൊളിച്ചുമാറ്റി ഏതോ മുജ്ജന്മ പകപോക്കലിന്റെ വാശിയോടെ പുതുവാസമുറപ്പിച്ചു.
എഴുപതുകളുടെ മധ്യത്തോടെയാണ് കേരളത്തിന്റെ നാട്ടുവഴികളില്‍ ഗള്‍ഫിന്റെ നവ്യവും ഹൃദയഹാരിയുമായ സുഗന്ധം വീശിത്തുടങ്ങുന്നത്. ജന്നാത്തുല്‍ ഫിര്‍ദൗസിന്റെ, ബ്രൂട്ടിന്റെ, യാഡ്‌ലിയുടെ, സീക്കോഫൈവ് വാച്ചിന്റെ, നാഷനല്‍ പനാസോണിക്കിന്റെ, ത്രീ ഫൈവിന്റെ, ജപ്പാന്‍ നിര്‍മിത തുണിത്തരങ്ങളുടെ...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  18 days ago
No Image

ഡൽഹിയിലും ജമ്മുകശ്മീരിലും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത, പ്രഭവകേന്ദ്രം അഫ്ഗാനിസ്താൻ

National
  •  18 days ago
No Image

ഒമാനിൽ പ്ലാസ്റ്റിക് ബാഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക്; അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ

oman
  •  18 days ago
No Image

"ഹിഹോളിലെ വഞ്ചനയ്ക്ക് കാലം കാത്തുവെച്ച പ്രതികാരം! 44 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയെ നേരിടാൻ അൾജീരിയൻ സിംഹങ്ങൾ; കളം പുകയും!"

Football
  •  18 days ago
No Image

ഞങ്ങളുടെ കുതിപ്പ് അത്ഭുതമല്ല, പ്രതിരോധത്തിന്റെ ചരിത്രമാണ്! അർജന്റീനയ്ക്കെതിരെയുള്ള സ്വപ്നപ്പോരാട്ടത്തിന് മുൻപ് വികാരാധീനനായി വോസിൻഹ

Football
  •  18 days ago
No Image

'ഞാൻ ഒരു കർഷകനാണ്, ഒന്നും ഒളിച്ചുവെച്ചിട്ടില്ല'; വെള്ളരിക്കൃഷിക്ക് ഒരു കോടി സബ്‌സിഡി വിവാദത്തിൽ മറുപടിയുമായി കേന്ദ്ര കൃഷി സഹമന്ത്രി

National
  •  18 days ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

സർക്കാരിനെ വെട്ടി ഗവർണർ; കാർഷിക വിസി നിയമനത്തിൽ ഏകപക്ഷീയ നീക്കവുമായി രാജ്ഭവൻ, സജിത റാണിക്ക് ചുമതല

Kerala
  •  18 days ago
No Image

ആദ്യ പന്തിൽ സഞ്ജു, പിന്നാലെ ദുബെ! ഇന്ത്യയെ വീഴ്ത്തി ജന്മനാടിനെതിരെ ജയ് മൂന്ദ്രയുടെ പ്രതികാരം; ഇത് ജീവിതകാലം മുഴുവൻ ഓർമ്മിക്കുമെന്ന് താരം

Cricket
  •  18 days ago
No Image

മുസ്‌ലിം ആരാധനാലയങ്ങൾ പൊളിക്കാൻ സമ്മതിക്കില്ല; ബുൾഡോസർ രാജിനെതിരെ മാതൃകയായി ഹിന്ദു-മുസ്‌ലിം ജനകീയ കൂട്ടായ്മ 

National
  •  18 days ago