HOME
DETAILS

ധര്‍മജന്‍ ബോള്‍ഗാട്ടിയെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബൂത്തിന് മുന്നില്‍ തടഞ്ഞതായി പരാതി

  
backup
April 06, 2021 | 5:15 AM

dharmajan-bolgatti-barred-from-entering-the-booth-attempt-to-assault-2021

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. ബൂത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ തടയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് പരാതി.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് ധര്‍മജന്‍ ആരോപിച്ചു. ബാലുശേരി ശിവപുരം 187, 188 ബൂത്തിലാണ് ധര്‍മജനെ തടഞ്ഞത്. ബൂത്തില്‍ പ്രവേശിക്കാനെത്തിയ തന്നെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തന്റെ നേര്‍ക്ക് കൈയ്യോങ്ങുകയും അടിക്കാന്‍ വരികയും ചെയ്‌തെന്നും ധര്‍മജന്‍ ആരോപിക്കുന്നു.

സ്ഥാനാര്‍ഥി എന്ന നിലയില്‍ ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ്സ് തന്റെ കൈയ്യില്‍ ഉണ്ടായിരുന്നെന്നും ധര്‍മജന്‍ പറഞ്ഞു. തന്നെ തടയാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് അതിനുള്ള അവകാശമില്ലെന്നും ധര്‍മജന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ ആദ്യത്തെ ടോട്ടൽ ഓട്ടോമേറ്റഡ് ലാബ് രാജഗിരി ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു

Kerala
  •  14 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യുനമര്‍ദ്ദം; ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  14 days ago
No Image

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

crime
  •  14 days ago
No Image

മകന്റെ മരണം: മുൻ ഡിജിപിക്കും ഭാര്യക്കുമെതിരെ കൊലക്കുറ്റം; വീടിനുള്ളിലെ 'യുദ്ധക്കളത്തിൽ' തകർന്ന് മുസ്തഫ എന്ന പൊലിസുകാരന്റെ കുടുംബം

National
  •  14 days ago
No Image

ശബരിമല സ്വർണക്കൊള്ള; പോറ്റിയുടെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു

crime
  •  14 days ago
No Image

ബ്രേക്കപ്പ് പറഞ്ഞ കാമുകിയെ കണ്ട് പിരിയാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കുത്തിക്കൊന്നു; യുവാവ് സ്വയം കഴുത്തറുത്തു

crime
  •  14 days ago
No Image

റിസർവ് ചെയ്ത തേർഡ് എസിയിലും ദുരനുഭവം; ഇന്ത്യയിലെ തീവണ്ടി യാത്ര വനിതകൾക്ക് പേടിസ്വപ്നം; കുറിപ്പ് പങ്കുവച്ച് യുവതി

National
  •  14 days ago
No Image

അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത് മുടങ്ങരുത്; നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  14 days ago
No Image

മലപ്പുറത്ത് ബസിൽ വൃദ്ധന് ക്രൂര മർദനം; സഹയാത്രികനെതിരെ കേസ്, പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  14 days ago
No Image

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: അപകടത്തെത്തുടർന്ന് അബൂദബിയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു

uae
  •  14 days ago