HOME
DETAILS

'എട്ടുവർഷത്തിനിടെ എത്ര കശ്മിരി പണ്ഡിറ്റുകളെ ബി.ജെ.പി പുനരധിവസിപ്പിച്ചു?' പണ്ഡിറ്റ് വിഷയത്തിൽ ബി.ജെ.പി കളിക്കുന്നത് തികഞ്ഞ രാഷ്ട്രീയമെന്നും കെജ് രിവാൾ

  
backup
March 27, 2022 | 6:26 AM

65230-4562


ന്യൂഡൽഹി
ബി.ജെ.പി കേന്ദ്രം ഭരിച്ച കഴിഞ്ഞ എട്ടു വർഷത്തിനിടെ എത്ര കശ്മിരി പണ്ഡിറ്റുകളെ താഴ് വരയിൽ പുനരധിവസിപ്പിച്ചെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച് ഈയിടെ പുറത്തിറങ്ങിയ 'ദ കശ്മിർ ഫയൽസ്' ചിത്രം ഇതുവരെ നേടിയ വരുമാനം പണ്ഡിറ്റുകളുടെ ക്ഷേമത്തിനായി ചെലവഴിക്കണമെന്നും കെജ് രിവാൾ പറഞ്ഞു. ഡൽഹി നിയമസഭയിൽ ബജറ്റ് സെഷനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതു രണ്ടാം തവണയാണ് കെജ് രിവാൾ ചിത്രത്തിനെതിരേ രംഗത്തെത്തുന്നത്. വിഷയം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന കേന്ദ്രത്തെയും അദ്ദേഹം വിമർശിച്ചു.
'കഴിഞ്ഞ എട്ടുവർഷത്തിനിടെ ഒരു പണ്ഡിറ്റിനെയെങ്കിലും താഴ് വരയിൽ പുനരധിവസിപ്പിക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞോ? 'ദ കശ്മിർ ഫയൽസ്' ചിത്രത്തിന് സംസ്ഥാനങ്ങൾ നികുതി ഒഴിവാക്കി കൊടുക്കണമെന്നാണ് ബി.ജെ.പി നേതാക്കൾ ആവശ്യപ്പെടുന്നത്. സിനിമ യുട്യൂബിൽ അപ് ലോഡ് ചെയ്യണമെന്നാണ് തന്റെ വാദം. അങ്ങനെയെങ്കിൽ സൗജന്യമായി എല്ലാവർക്കും കണ്ടുകൂടേയെന്നും കേജ് രിവാൾ ചോദിച്ചു. എട്ടുവർഷം കേന്ദ്രം ഭരിച്ചിട്ടും പറയത്തക്ക വികസനം കൊണ്ടുവരാത്ത പ്രധാനമന്ത്രി മോദിക്ക് രാഷ്ട്രീയനേട്ടത്തിനായി ഒരു സിനിമാ സംവിധായകന്റെ കാലിൽ വീഴേണ്ട ദുർഗതിയാണെന്ന് അദ്ദേഹം തുറന്നടിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: 'കോടതിയില്‍ വരാരില്ല, വന്നാലും ഉറക്കമാണ് പതിവ്' അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  2 days ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  2 days ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  2 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  2 days ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  2 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  2 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  2 days ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  2 days ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  2 days ago