HOME
DETAILS

അരിവാള്‍ രോഗികള്‍ക്ക് ധനസഹായമായി നാലു കോടി രൂപ അനുവദിച്ചു

  
Web Desk
January 25 2023 | 15:01 PM

kerala-government-sanctioned-four-crore-rupees-to-sickle-cell-anemia

തിരുവനന്തപുരം: അരിവാള്‍ രോഗികള്‍ക്ക് ധനസഹായമായി നാലു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. വയനാട്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ പട്ടിക വര്‍ഗക്കാര്‍ക്കിടയിലെ രോഗികൾക്കാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. അരിവാള്‍ രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകളും, പോഷകാഹാരങ്ങളും വാങ്ങുന്നതിനായി പ്രതിമാസം 2,500 രൂപ നിരക്കില്‍ ധനസഹായം നകുന്നുണ്ട്. അതിന് പുറമേയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്.

സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഒറ്റത്തവണ ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നടത്തിപ്പിനായി നാലുകോടി അനുവദിക്കണമെന്ന് പട്ടികവര്‍ഗ ഡയറക്ടര്‍ 2022 സെപ്തംബര്‍ 20ന് കത്ത് നല്‍കിയിരുന്നു. വിവിധ ജില്ലകളിലായി നിലവില്‍ ഏകദേശം 729 കുടുംബങ്ങളിലായി 850 സിക്കിള്‍ സെല്‍ അനീമിയ രോഗികളുണ്ടെന്നാണ് കണക്ക്.

രോഗികള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ധിപ്പിക്കുന്നതിനായി പരമാവധി രണ്ടു ലക്ഷം രൂപ ഒറ്റത്തവണ അനുവദിക്കുമെന്ന് 2022-23 ലെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. തുക അനുവിദക്കുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പട്ടികവര്‍ഗ ഡയറക്ടര്‍ സുക്ഷ്മ പരിശോധനക്ക് സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ

Kerala
  •  2 days ago
No Image

കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്

International
  •  2 days ago
No Image

അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

Kerala
  •  2 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം

Tech
  •  2 days ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  2 days ago
No Image

ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ 

National
  •  2 days ago
No Image

ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത് 

National
  •  2 days ago
No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  2 days ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  2 days ago