'സ്വാമിയേ അയ്യപ്പാ, എനിക്കും സര്‍ക്കാരിനും തെറ്റുപറ്റിപ്പോയി', എന്നാണ് പിണറായി പറയേണ്ടത്: ആന്റണി
ആലപ്പുഴ: തെരഞ്ഞെടുപ്പ് കാലത്ത് സ്വാമി അയ്യപ്പനെ ഓര്‍ക്കുന്നതിനൊപ്പം സ്വാമിയേ അയ്യപ്പാ തെറ്റുപറ്റിപ്പോയി എന്നാണ് മുഖ്യമന്ത്രി പറയേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
'ആദ്യഘട്ടത്തില്‍ തെറ്റ് പറ്റിപ്പോയെന്നും വിധി നടപ്പിലാക്കാന്‍ എടുത്തുചാടി ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് എന്നോടും സര്‍ക്കാരിനോടും ക്ഷമിക്കണമെന്ന് പറയാന്‍ പിണറായി തയ്യാറാകണം'. അദ്ദേഹം ഖേദപ്രകടിപ്പിക്കണം. എങ്കില്‍ പിണറായി ഇപ്പോള്‍ അയ്യപ്പനെ ഓക്കുന്നതില്‍ ആത്മാത്ഥതയുണ്ടെന്ന് പറയാം അല്ലെങ്കില്‍ ഇതൊക്കെ കാപട്യമാണെന്നും ആന്റണി പറഞ്ഞു.
കേന്ദ്രം ശബരിമല നിയമനിര്‍മാണം നടത്താതെ പ്രചാരണത്തില്‍ ശരണം വിളിച്ചത് നരേന്ദ്രമോദിയുടെ കാപട്യമാണെന്നും എകെ ആന്റണി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."