വിരമിച്ച ശേഷവും അധ്യാപനം തുടരാൻ അവസരമൊരുങ്ങുന്നു സൗജന്യ സേവനം നൽകാൻ തയാറുള്ളവരെ പരിഗണിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം
പെൻഷനാകുന്ന അധ്യാപകരിൽ നിന്നും സൗജന്യ സേവനം നൽകാൻ താൽപര്യമുള്ളവരെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം ശിക്ഷക് സദനിൽ സംസ്ഥാന അധ്യാപക അവാർഡ്, പ്രൊഫസർ ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാർഡ്, വിദ്യാരംഗം കലാസാഹിത്യ അവാർഡ് എന്നിവയുടെ വിതരണം നിർവഹിക്കുകയായിരുന്നു മന്ത്രി. മന്ത്രി ആന്റണി രാജു അധ്യക്ഷനായി. പൊതു വിദ്യഭ്യാസ ഡയറക്ടർ ജീവൻ ബാബു, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ്, എസ്.എസ്.കെ ഡയറക്ടർ ഡോ. സുപ്രിയ, കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ. സാബു കൊട്ടുക്കൽ, എസ്.ഐ.ഇ.ടി ഡയറക്ടർ ബി അബുരാജ്, പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ (ജനറൽ) സി.എ സന്തോഷ്, ഹയർ സെക്കൻഡറി വിഭാഗം (അക്കാദമിക്) ജോയിന്റ് ഡയറക്ടർ ആർ.സുരേഷ്കുമാർ, വോക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം (കരിക്കുലം) ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."