HOME
DETAILS

അമേരിക്കയില്‍ എത്തി 10ാം ദിവസം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു

  
backup
January 25, 2023 | 4:38 PM

indian-student-died-and-another-was-injured-in-a23

ചിക്കാഗൊ: ചിക്കാഗോ പ്രിസിംഗ്ടണ്‍ പാര്‍ക്കില്‍ ജനുവരി 22ന് നടന്ന വെടിവെപ്പില്‍ ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും, തെലുങ്കാനയില്‍ നിന്നുള്ള മറ്റൊരു വിദ്യാര്‍ഥിക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

വിജയവാഡയില്‍ നിന്നുള്ള നന്ദപ്പു ഡിവാന്‍ഷ് 23 ആണ് കൊല്ലപ്പെട്ടത്. കൊപ്പള സായ് സരണ്‍ എന്ന ഹൈദരാബാദില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് വെടിയേല്‍ക്കുകയും ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മണ്‍ എന്ന വിദ്യാര്‍ഥി പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.

ഈ മൂന്ന് വിദ്യാര്‍ഥികളും ചിക്കാഗോ ഗവര്‍ണേഴ്‌സ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്നും പത്തുദിവസം മുമ്പാണ് എത്തിചേര്‍ന്നത്. മൂന്നുപേരും അപ്പാര്‍ട്ട്‌മെന്റില്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. മൂന്നുപേരും ചേര്‍ന്ന് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നതിന് പുറത്തിറങ്ങിയതായിരുന്നു. വഴിയില്‍ വെച്ചു ആയുധധാരികളായ രണ്ടുപേര്‍ ഇവരെ തടഞ്ഞു നിര്‍ത്തി ഇവരുടെ മൊബൈല്‍ ഫോണും, ഫോണിന്റെ പാസ് വേര്‍ഡും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും ഇവര്‍ കവര്‍ച്ച ചെയ്തു.

കവര്‍ച്ചക്ക് ശേഷം മടങ്ങിപോകുമ്പോള്‍ ആയുധധാരികള്‍ ഇവര്‍ക്കെതിരെ നിറയൊഴിക്കുകയായിരുന്നു. വെടിയേല്‍ക്കാതിരുന്ന വിദ്യാര്‍ത്ഥി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വെടിയേറ്റ് രണ്ടുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നന്ദപ്പുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബിരുദാനന്ദരബിരുദ പഠനത്തിനാണ് നന്ദപ്പു ജനുവരി 13ന് ഇവിടെ എത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  4 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  4 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  4 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  4 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  4 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  4 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  4 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  5 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  5 days ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  5 days ago