HOME
DETAILS

രാജ്യത്ത് ഇന്ന് 96,982 കൊവിഡ് കേസുകള്‍; ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ

  
backup
April 06 2021 | 07:04 AM

national-amid-rising-cases-delhi-imposes-night-curfew-from-10-pm-to-5-am-till-april-30-2021

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 96,982 പുതിയ കൊവിഡ് കേസുകള്‍. 446 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . കഴിഞ്ഞ ദിവസം രാജ്യത്ത് കേസുകള്‍ ഒരു ലക്ഷം കവിഞ്ഞിരുന്നു.

1,26,86,049 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 7,88,223 ആണ് നിലവിലെ ആക്ടീവ് കേസുകള്‍. 1,17,32,279 പേര്‍ രോഗമുക്തരായി. 1,65,547 ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ മരണം. 8,31,10,926 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.

അതിനിടെ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പെടുത്തിയിട്ടുണ്ട്. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."