HOME
DETAILS
MAL
ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ അതിക്രമം അഴിച്ചു വിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍; അടിച്ചോടിച്ചു, ഇഷ്ടിക കൊണ്ട് അക്രമിച്ചു
backup
April 06 2021 | 09:04 AM
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ അതിക്രമം അഴിച്ചു വിട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുജാത മണ്ഡലിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു. ആരാംബേഗില്നിന്ന് ജനവിധി തേടുന്ന സ്ഥാനാര്‍ഥിയെ ഇഷ്ടിക കൊണ്ട് ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൊവ്വാഴ്ച മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലമാണ് ആരംബേഗ്. മുഖംമൂടി അണിഞ്ഞാണ് ഇഷ്ടിക കൊണ്ട് എറിഞ്ഞതെന്നും സുജാതക്കൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്ത്തകന് തലക്കു പരിക്കേറ്റതായും തൃണമൂല്‍ ആരോപിച്ചു.
ചില ബൂത്തുകളില്‍ സുരക്ഷക്കായി നിയമിച്ച അര്‍ധ സൈനിക വിഭാഗം പോലും ജനങ്ങളോട് ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് സ്ഥാനാര്‍ഥി സുജാത ആരോപിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പാര്‍ട്ടി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."