കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു; ഒമാന്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി
മസ്കത്ത്: കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ച പശ്ചാതലത്തില്‍ ഒമാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗമാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
റമദാന് മാസത്തിലുടനീളം രാത്രി 9 നും പുലര്‍ച്ചെ 4 നും ഇടയില്‍ യാത്ര വിലക്കും വ്യാപാര വിലക്കും ഏര്‍പ്പെടുത്തി. നിലവില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുള്ള യാത്ര വ്യാപാര വിലക്ക് ഏപ്രില്‍ 8 വരെ തുടരും.
രാജ്യ ത്തേക്കുള്ള പ്രവേശനം പൗരന്മാര്ക്കും റെസിഡന്‍സി വിസയിലുള്ളവര്‍ക്കും മാത്രമാക്കി. ഏപ്രില്‍ എട്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. വിസിറ്റ് വിസയില്‍ പ്രവേശനം ഉണ്ടാവില്ല.
പള്ളികളില്‍ തറാവീഹ് നമസ്കാരത്തിന് അനുവാദമില്ല. പള്ളികളിലോ പൊതു സ്ഥലങ്ങളിലോ ഇഫ്താര്‍ പോലുള്ള എല്ലാതരം ഒത്തുചേരലുകള്‍ക്കും സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. വിശുദ്ധ റമദാന് മാസത്തിലുടനീളം എല്ലാ സാമൂഹിക, കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."