കൂത്തുപറമ്പിലെ കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക സംഘര്‍ഷമെന്ന് വിജയരാഘവന്‍: രാഷ്ട്രീയകൊലപാതകമെന്ന് പൊലിസ്
കണ്ണൂര്‍: കൂത്തുപറമ്പിലെ യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക സംഘര്‍ഷമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒരിക്കലും അക്രമം ഒരു ഘടകമാകരുത്. രാഷ്ട്രീയവും, രാഷ്ട്രീയ സംവാദങ്ങളുമാണ് ചര്‍ച്ചയാകേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു.
അതേസമയം രാഷ്ട്രീയകൊലപാതകമെന്ന് പൊലിസ് വ്യക്തമാക്കി. 11 പ്രതികളെ തിരിച്ചറിഞ്ഞെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും.സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മന്‍സൂറിന്റെ അയല്‍വാസി ഷിനോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കാണിച്ച് ലീഗ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. ആ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.
ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മന്‍സൂര്‍ രാഷ്ട്രീയ വിഷയങ്ങളിലൊന്നും ഇടപെടുന്ന ആളല്ലെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമിസംഘം ലക്ഷ്യം വെച്ചത് മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിനെയാണ്. മുഹ്‌സിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്‍സൂറിന് വെട്ടേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."