HOME
DETAILS
MAL
'കല്ലിട്ടാല്‍ ഇനിയും പിഴുതെറിയും, കെ റെയിലില്‍ സുപ്രിംകോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് രമേശ് ചെന്നിത്തല
backup
March 28 2022 | 09:03 AM
തിരുവനന്തപുരം: കെ റെയില്‍ സര്‍വേ നടപടികള്‍ തുടരാമെന്ന സുപ്രിംകോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും സര്‍വേ കല്ലിട്ടാല്‍ ഇനിയും പിഴുതെറിയുമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സില്‍വര്‍ ലൈന്‍ സര്‍വേക്കെതിരേ ഭൂവുടമകള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സര്‍വ്വേ നടത്തുന്നതിന് യു ഡി എഫ് എതിരല്ല. സര്‍വേയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനെ ആണ് എതിര്‍ക്കുന്നത്. ജനങ്ങളുടെ വികാരം കോടതി തിരിച്ചറിയുമെന്നാണ് പ്രതീക്ഷ എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കെ റെയില്‍ സര്‍വേ ചോദ്യം ചെയ്ത് ഭൂ ഉടമകള്‍ നല്‍കിയ ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."